Oddly News

മൃഗങ്ങള്‍ക്കുവേണ്ടി ഒരു ക്ഷേത്രം; കഴുത്തറ്റുപോയിട്ടും പശുവിനെ സംരക്ഷിച്ച കർഷകനാണ് ദൈവം

ആരാധനാലയങ്ങള്‍കൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം. അവയെല്ലം മനുഷ്യര്‍ക്കായി നിര്‍മിച്ചവയാണ്. എന്നാല്‍ രാജസ്ഥാനിലെ ജുന്‍ജുനുവില്‍ മൃഗങ്ങള്‍ക്കായി നിര്‍മ്മിച്ച ഒരു ക്ഷേത്രമുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ.  ഈ ക്ഷേത്രം മൃഗങ്ങളുടെയും മനുഷ്യരുടെയും കഷ്ടപ്പാടുകള്‍ ലഘൂകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഇടമാണ്. സക്ലേ ഗ്രാമത്തില്‍നിന്നുള്ള ബഹുമാന്യനായ സക്ലേ ദാദയ്ക്ക് വേണ്ടിയാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഈ ക്ഷേത്രത്തിന്റെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.ഗ്രാമത്തിലുള്ള പശുക്കളെ കൊള്ളക്കാര്‍ കൊള്ളയടിച്ചു. അതിനെ വിട്ടുകിട്ടുന്നതിനായി കര്‍ഷകര്‍ കൊള്ളക്കാരോട് യുദ്ധം ചെയ്തു. ആ കര്‍ഷകരില്‍ ഒരാളായിരുന്നു ദാദാ പാലാ സക്ലേ. യുദ്ധത്തില്‍ കഴുത്ത് മുറിഞ്ഞതിന് ശേഷവും അയാള്‍ കൊള്ളക്കാരുമായി യുദ്ധം ചെയ്തുകൊണ്ടേയിരുന്നു. പശുവിനെ അവരില്‍ നിന്ന് മോചിപ്പിച്ച് ഗ്രാമത്തിലേക്ക് എത്തി. ഒടുവില്‍വയലില്‍ പണിയെടുക്കുന്നവരുടെ കണ്‍മുന്നില്‍ ഗ്രാമത്തിന് പുറത്ത് അദ്ദേഹം മരിച്ചുവീണു.

പാലാ സക്ലേ വീണ അതേ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അന്നേ ദിവസം മുതല്‍ അദ്ദേഹത്തിനെ ആളുകള്‍ ദൈവമായി കണ്ട് ആരാധിക്കാന്‍ തുടങ്ങി. മൃഗങ്ങളുടെ രോഗം ഭേദമാകുന്നതിന് ആളുകള്‍ അവരുടെ മൃഗങ്ങളെയും ഇവിടെ കൊണ്ടുവരുന്നു.