Celebrity

സ്വിമ്മിങ്പൂളിന് നടുവില്‍ ഒരു സൂപ്പര്‍ ബ്രേക്ക്ഫാസ്റ്റ്; മാലദ്വീപ് യാത്രയുടെ വിശേഷങ്ങള്‍ പങ്കുവച്ച് എസ്തര്‍

“ദൃശ്യം” എന്ന ഒറ്റ ചിത്രംമതി മലയാളികള്‍ക്ക് എസ്തര്‍ അനില്‍ എന്ന നടിയെ ഓര്‍മിക്കാനായി. ഇടയ്ക്കിടെ യാത്രകള്‍ നടത്തുന്ന താരം അതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിടാറുമുണ്ട്. ഈയിടെ മാലിദ്വീപ് യാത്രയുടെ വിശേഷങ്ങള്‍ എസ്തര്‍ പങ്കിട്ടിരുന്നു.

സ്വിമ്മിങ് പൂളിന് നടുവില്‍ ഒരു ഗംഭീര ബ്രേക്ക്‌ ഫാസ്റ്റാണ് ചിത്രത്തില്‍ കാണുന്നത്. ഒരു ബാസ്‌ക്കറ്റ് നിറയെ രുചികരമായ ഭക്ഷണങ്ങളും കാണാന്‍ കഴിയും. ഇവ പൂളില്‍ നിന്ന് തന്നെ കഴിക്കുകയാണ് താരം.

മാലദ്വീപിലെ സൗത്ത് ആണ്‍ അറ്റോളിലുള്ള എംബൂധു ഫിനോള്‍ഹു ദ്വീപിലാണ് താജ് എക്‌സോട്ടിക്ക റിസോര്‍ട്ട് ആന്‍ഡ് സ്പാ സ്ഥിതിചെയ്യുന്നത്. ട്രോപ്പിക്കല്‍ പൂള്‍ സൈഡ് ബാറാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയാണ് . പൂളിലേക്ക് ഭക്ഷണം എത്തിച്ച് നല്‍കുന്നു. അതിഥികള്‍ക്ക് ബട്ട്‌ലര്‍ സേവനവും ഇവിടെ ലഭ്യമാണ്. മാലെ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള ഈ റിസോര്‍ട്ടിലേക്ക്, സ്വകാര്യ സ്പീഡ് ബോട്ടിൽ 15 മിനിറ്റ് യാത്ര ചെയ്താണ് എത്തുന്നത്.