Lifestyle

ഇതെന്താ ‘പെർഫ്യൂം’ അടിച്ച രസമോ? മുല്ലപ്പൂമൊട്ട് ഉപയോഗിച്ചുള്ള രസികൻ രസം- വീഡിയോ

സദ്യയ്ക്ക് ഒരു രസമില്ലാതെ എങ്ങനെയാണ് സദ്യ പൂര്‍ണമാകുക. പുളി, തക്കാളി, ജീരകം, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന രസം പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. പ്രോട്ടീന്‍, വൈറ്റമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍, ധാതുക്കള്‍ എന്നിവ ഇതില്‍ അടങ്ങിയട്ടുണ്ട്. ഇതിന് പുറമേ കോപ്പര്‍, കാല്‍സ്യം, അയേണ്‍ എന്നീ ധാതുക്കളും ഇതില്‍ അടങ്ങിയിരിക്കുന്നു. ദഹനം കൂട്ടാനും വയറിനുള്ളിലെ ഗ്യാസ് കളയാനും രസം സഹായിക്കുന്നുണ്ട്. പരിപ്പ് രസം, തക്കാളി രസം തുടങ്ങി പല തരത്തിലുള്ള രസമുണ്ട്. എന്നാല്‍ മുല്ലപ്പൂ മൊട്ട് ഉപയോഗിച്ചുള്ള രസത്തിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?

ഒരു സ്പൂണ്‍ ജീരകം, കുരുമുളക്, വെളുത്തുള്ളി അല്ലികള്‍ എന്നിവ ചേര്‍ത്ത് മിക്സിയില്‍ ചതച്ചെടുക്കുക. പിന്നീട് നെല്ലിക്ക വലിപ്പത്തില്‍ പുളി , തക്കാളി, ഒരു കപ്പ് വെള്ളം, 1 ടീസ്പൂണ്‍ കായം 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി , ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.

ശേഷം പാനില്‍ ഒരു ടേബില്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് കടുക്, ചുവന്ന മുളക്, കറിവേപ്പില, ചതച്ച മസാലകള്‍, തയ്യാറാക്കിയ തക്കാളി പുളി മിക്‌സ് , 1 കപ്പ് വെള്ളം എന്നിവ ചേര്‍ക്കുക. ഇത് നുര വരുമ്പോള്‍ തീ ഓഫ് ആക്കുക. പിന്നീട് മല്ലിയിലയും കാല്‍ കപ്പ് കഴുകിയ മുല്ലപ്പൂവും ചേര്‍ക്കുക. 15 മിനിറ്റിന് ശേഷം മുല്ലപ്പൂ നീക്കം ചെയ്യുക. നല്ല മുല്ലപ്പൂ സുഗന്ധമുള്ള രസം റെഡി.

Leave a Reply

Your email address will not be published. Required fields are marked *