Hollywood

‘അവന്‍ എന്റെ ജീവിതത്തിലെ പ്രിയപ്പെട്ടൊരാള്‍’ പെനലോപ് ക്രൂസും അല്‍മോഡോവറും തമ്മിലുള്ളത് അപൂര്‍വ്വ ബന്ധം

സിനിമയിലെ അപൂര്‍വ്വ പങ്കാളിത്തമാണ് ഹോളിവുഡ് സുന്ദരി പെനലോപ് ക്രൂസും നടന്‍ പെഡ്രോ അല്‍മോഡോവറും തമ്മില്‍. രണ്ട് സ്പാനിഷ് താരങ്ങളും ഒരുമിച്ച് ചെയ്തത് ഏഴ് സിനിമകളാണ്. വരും വര്‍ഷങ്ങളില്‍ ഇനിയും കൂടുതല്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രൂസ് വെളിപ്പെടുത്തി. ക്രൂസ് അടുത്തിടെ ‘സ്മാര്‍ട്ട്ലെസ്സ്’ പോഡ്കാസ്റ്റില്‍ അല്‍മോഡോവറുമായുള്ള സൗഹൃദത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു.

തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ടാണ് തന്റെ ജീവിതത്തിലേക്ക് അല്‍മോഡോവര്‍ ഇടിച്ചുകയറിയതെന്ന് ക്രൂസ് വെളിപ്പെടുത്തി. അവളുടെ അച്ഛന്‍ വിഎച്ച്എസ് ടേപ്പുകള്‍ വാടകയ്ക്കെടുത്തു മകള്‍ക്ക് പതിവായി കൊടുത്തിരുന്നു. പെനലൂപ് ഇതിലൂടെ സിനിമകള്‍ കാണുകയും കണ്ടവ വീണ്ടും വീണ്ടും കാണുകയും ചെയ്തിരുന്നു. അവര്‍ക്ക് സിനിമ പഠിക്കാനും സിനിമാ താരങ്ങളേയും സംവിധായകരേയും അറിയുവാനും അവരുമായി പ്രണയത്തിലാകാനും കഴിഞ്ഞു. ആ പ്രണയങ്ങളില്‍ ഒരാളായിരുന്നു അല്‍മോഡോവര്‍.

പരസ്പരം കാണുന്നതിന് മുമ്പ് തന്നെ താനും അല്‍മോഡോവറും തമ്മില്‍ വലിയ ബന്ധമുണ്ടാകുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് ക്രൂസ് പറഞ്ഞു. അദ്ദേഹം പതിവായി പോയിരുന്ന ബാറുകളിലും സിനിമാ തിയേറ്ററുകളിലും പോകാറുണ്ടായിരുന്നതിനാല്‍ ക്രൂസ് താരത്തെ നേരിട്ട് കാണാതെ തന്നെ താരത്തെക്കുറിച്ച് അറിഞ്ഞു. തനിക്ക് 15 വയസ്സുള്ളപ്പോള്‍ ഒരിക്കല്‍ നടന്‍ അഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍ അനധികൃതമായി ചെന്നുകയറി. അന്ന് അയാള്‍ തന്റെ പ്രിയപ്പെട്ട നടിമാരിലൊരാളായ വിക്ടോറിയ അബ്രിലിനൊപ്പം ഷൂട്ടിംഗിലായിരുന്നെന്ന് നടി പറഞ്ഞു.

”ഞാന്‍ അകത്തേക്ക് നടന്നു, ആരും എന്നെ തടഞ്ഞില്ല, ഞാന്‍ മോണിറ്ററിന് അടുത്ത് ഇരുന്നു, ആരും ഒന്നും പറഞ്ഞില്ല. ഈ സമയത്ത് അല്‍മോഡോവര്‍ എന്നെ നിനക്ക് അറിയാമോ?’ എന്ന മട്ടില്‍ ഏതാനും നിമിഷങ്ങള്‍ എന്നെ നോക്കി, അന്നത്തെ പ്രായത്തില്‍ എനിക്ക് അത് ധാരാളമായിരുന്നു. ചാരവൃത്തി നടത്താനും രണ്ട് മണിക്കൂര്‍ അവിടെ നില്‍ക്കാനും കഴിഞ്ഞു.” നടി പറഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ വേണ്ടി വന്നു പരസ്പരമുള്ള ആദ്യത്തെ കൂടിക്കാഴ്ചയ്ക്ക്. അതിനകം താന്‍ രണ്ടു സിനിമകളില്‍ അഭിനയിച്ചും കഴിഞ്ഞെന്നും നടി പറഞ്ഞു.

രണ്ട് സിനിമകളില്‍ പ്രവര്‍ത്തിച്ചതിന് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവരുടെ കൂടിക്കാഴ്ച ഉണ്ടായതെന്ന് ക്രൂസ് വെളിപ്പെടുത്തി. ”ആരോ എന്നോട് പറഞ്ഞു, അല്‍മോഡോവര്‍ ഫോണിലാണെന്ന്. ഞാന്‍ എന്റെ തലമുടി ഉണക്കി, സീന്‍ ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നു. അതുശരിയെന്ന് പ്രതികരിക്കാന്‍ എനിക്ക് അഞ്ച് മിനിറ്റ് വേണ്ടിവന്നു. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് തിരിച്ചറിഞ്ഞ ഞാന്‍ വിസ്മയത്തിലായിരുന്നു.” മുഖാമുഖമുള്ള ആദ്യ കണ്ടുമുട്ടലിനെക്കുറിച്ച് ക്രൂസ് പറഞ്ഞു. ‘അവന്‍ എന്റെ ജീവിതത്തിലെ പ്രിയപ്പെട്ട ഒരാളാണ്.’ നടി പറയുന്നു.