ലോകജനസംഖ്യയില്‍ മുന്‍പന്തിയിലാണ് ചൈനയുടെ സ്ഥാനം. പിന്നീട് ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ചൈന പല പദ്ധതികളും മുന്നോട്ട് കൊണ്ടുവന്നു. എന്നാല്‍ ദക്ഷിണ ചൈനയിലെ ടിയാന്‍ ഡോങ്ഴിയ -ഴാവോവാന്‍ലോങ് ദമ്പതികള്‍ കുടുംബത്തിലെ അംഗസംഖ്യ വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ്. ഇപ്പോള്‍ ഈ ദമ്പതികള്‍ക്ക് 9 കുട്ടികളാണുള്ളത്. ഇനിയും നാല് കുട്ടികള്‍കൂടി വേണമെന്നാണ് പറയുന്നത്. അതിന് പിന്നിലും ഒരു കാരണമുണ്ട്.
തങ്ങളുടെ കുട്ടികള്‍ക്ക് 12 ചൈനീസ് രാശികളും വേണമെന്നാണ് ആഗ്രഹമെന്നും ടിയാന്‍ പറയുന്നു. 2010ലാണ് ടിയാനും ഴാവോയും സുഹൃത്തുക്കളാകുന്നത് പിന്നാലെ 2010ല്‍ തന്നെ ഇരുവരും വിവാഹിതരായി. 2022ലാണ് ദമ്പതികള്‍ക്ക് അവസാനത്തെ കുട്ടി ജനിച്ചത്. രാശിക്രമം പൂര്‍ത്തിയാക്കുന്നതിനായി ഇനിയും തനിക്ക് നാല് കുഞ്ഞുങ്ങള്‍ കൂടി വേണമെന്നും യുവതി അറിയിച്ചതായി ചൈനീസ് മാധ്യമമായ സൗത്ത് ചൈന മോമിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഒരേ രാശിയില്‍ പിറന്നത് ഈ 9 പേരില്‍ രണ്ട് കുട്ടികള്‍ മാത്രമാണ്. ഭര്‍ത്താവിന്റെ നല്ല ജീനുകള്‍ പാഴായി പോകാതിരിക്കാനായി ഇത്രയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനായി ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. സാവോ പവര്‍ സപ്ലൈ കമ്പനിയുടെ സിഇഒയാണ്. അവിടുത്തെ ജനറല്‍ മനേജറാണ് ടിയാന്‍. ഇരുവര്‍ക്കും 40 ലക്ഷം യൂവാനാന് വാര്‍ഷിക വരുമാനം.