ചില മനോഹരമായ യാത്രകളും സമൂഹ മാധ്യമങ്ങളില്‍ നിറയാറുണ്ട്. അത്തരത്തിലുള്ള ഒരു പഴയകാല വിന്റേജ് യാത്രയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു കുടുംബം ഉല്ലാസയാത്രനടത്തിയിരിക്കുന്നത് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കാണ്.അതും 73 വര്‍ഷം പഴക്കമുള്ള ഒരു കാറില്‍. ഗുജറാത്തി കുടുംബമാണ് 73 ദിവസം നീണ്ടുനിക്കുന്ന ഈ റോഡ് ട്രിപ്പ്നടത്തിയത്. അടുത്തിടെയാണ് ഈ യാത്ര ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്.
1950 കളിലെ എംജി വൈടി വാഹനത്തിലാണ് ദാമന്‍ താക്കൂറും കുടുംബവും ഈ സാഹസിക യാത്രനടത്തിയിരിക്കുന്നത്. 2.5 മാസങ്ങള്‍ കൊണ്ട് 16 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായിയാണ് പോസ്റ്റിലെ അടിക്കുറിപ്പില്‍ പറയുന്നത്.
ആഗസ്റ്റ് 12 ന് അഹമ്മദാബാദില്‍ നിന്ന് ഡഫിള്‍ ബാഗുകളും 80 കിലോ ഭക്ഷണവുമായി തങ്ങള്‍ പുറപ്പെട്ടതായി റൂട്ട് വിശദമായി വിവരിച്ച് താക്കൂര്‍ പങ്കുവെച്ചു. ഓഗസ്റ്റ് 15 ന് അവര്‍ മുംബൈയില്‍ നിന്ന് കടല്‍മാര്‍ഗ്ഗം പുറപ്പെട്ട് ഓഗസ്റ്റ് 28 ന് ദുബായിലെത്തി. പിന്നീട് ദുബായില്‍ നിന്ന് റോഡ് മാര്‍ഗം യാത്ര തുടര്‍ന്നു. ഒക്ടോബറില്‍ യുകെയില്‍ എത്തിച്ചേര്‍ന്നു. നിരവധി ടെസ്റ്റ് ഡ്രൈവുകള്‍ക്ക് ശേഷമായിരുന്നു അവരുടെ യാത്ര