അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയും മുന്‍ മോഡലുമായ മെലാനിയ ട്രംപിന്റെ ഡോക്യുമെന്ററിയുമായി ആമസോണ്‍ പ്രൈം. പേരിട്ടിട്ടില്ലാത്ത ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത് ലൈംഗികാപവാദത്തില്‍ കുടുങ്ങിയ ബ്രെറ്റ് റാറ്റ്‌നറാണ്. ചിത്രത്തിന്റെ പ്രധാന നിര്‍മ്മാതാക്കളില്‍ ഒരാളും മെലാനിയയാണ്. ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ റിലീസ് ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ തുടങ്ങി.
ലൈംഗികാപവാദത്തില്‍ കുടുങ്ങിയ 2017-ന് ശേഷം റാറ്റ്നറുടെ ആദ്യ പ്രൊജക്ടാണ്. വിവിധ സ്ത്രീകള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി രംഗത്ത് വരികയായിരുന്നു. അതേസമയം ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരുന്നു. പ്രഥമവനിതയായ മെലാനിയ ട്രംപിന്റെ അഭൂതപൂര്‍വമായ, പിന്നാമ്പുറ കാഴ്ച കാഴ്ചക്കാര്‍ക്ക് ഈ ചിത്രം നല്‍കുമെന്ന് ആമസോണ്‍ വെളിപ്പെടുത്തി. മെലാനിയയുടെ കഴിഞ്ഞകാല മോഡല്‍ ജീവിതം ട്രംപുമായുള്ള പ്രണയം ഉള്‍പ്പെടെ വലിയ വിവാദങ്ങളുടേതാണ്.
മെലാനിയ ഈ മാസം വൈറ്റ് ഹൗസില്‍ തിരിച്ചെത്തും. പ്രഥമവനിത എന്ന നിലയില്‍ കൂടുതല്‍ സ്ഥിരമായ അടിസ്ഥാനത്തില്‍ പൊതുജനങ്ങളുടെ കണ്ണിലേക്ക് മടങ്ങാന്‍ മെലാനിയ തയ്യാറെടുക്കുമ്പോള്‍, ‘മെലാനിയ’ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ഒരു ഡോക്യുമെന്ററിയും ഓര്‍മ്മക്കുറിപ്പും അനുയായികളുമായി അവരുടെ കൂടുതല്‍ ചിന്തകള്‍ പങ്കുവെയ്ക്കുന്നതാണ്. ഒക്ടോബറില്‍ പുറത്തിറങ്ങിയ പുസ്തകം ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലറായി ആയിരുന്നു. ഇത് ഇപ്പോഴും ആമസോണില്‍ ബെസ്റ്റ് സെല്ലറായി തുടരുകയാണ്.