Celebrity

പാരമ്പര്യത്തിന്റെയും ഇമോഷന്റെയും നൃത്തം ; വീഡിയോയുമായി നവ്യ

നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്.

നൃത്തത്തോടുള്ള തന്റെ ഇഷ്ടം നവ്യ പലപ്പോഴും പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ഒരു വേദിയില്‍ ഭരതനാട്യം അവതരിപ്പിച്ചതിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ് താരം. ‘ഭരതനാട്യത്തിന്റെ താളാത്മകമായ പ്രപഞ്ചത്തിനുള്ളില്‍, എന്റെ ആത്മാവ് അതിന്റെ ഈണം കണ്ടെത്തുന്നു, പാരമ്പര്യത്തിന്റെയും ഇമോഷന്റെയും നൃത്തം. പവിത്രമായ വേദിയില്‍, ഓരോ മുദ്രയും ഒരു കഥ പറയുന്നു, ഓരോ കാല്‍പ്പാടുകളും നൂറ്റാണ്ടുകളുടെ പൈതൃകത്തെ പ്രതിധ്വനിപ്പിക്കുന്നു,- നവ്യ കുറിച്ചു.

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.instagram.com/p/C11MITlrYso/

വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്തെങ്കിലും നവ്യ സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. ജാനകി ജാനേ എന്ന ചിത്രമാണ് നവ്യയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. അടുത്തിടെ നവ്യ സ്വന്തമായി ഒരു നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു. മാത്രമല്ല നൃത്ത വേദികളിലും നവ്യ സജീവമാണ്. ഇതിനു പുറമെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9, കിടിലം തുടങ്ങിയ പരിപാടികളില്‍ വിധികര്‍ത്താവായും നവ്യ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നു.