Oddly News

മദ്യപാനിയുടെ മുമ്പില്‍ പത്തിവിടർത്തി മൂര്‍ഖന്‍: കൈയിൽ കൊത്താൻ ആവശ്യപ്പെട്ടിട്ടും ആക്രമിച്ചില്ല- വീഡിയോ

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും പേടിയാണ്. പാമ്പിന്റെ കൂട്ടത്തില്‍ ഏറ്റവും വിഷമുള്ള പാമ്പാണ് മൂര്‍ഖന്‍. മദ്യത്തിന്റെ ലഹരിയില്‍ മുഴുകി പാമ്പിനോടൊപ്പം കളിക്കുകയും അവയെ ഉപദ്രവിക്കുന്നതവുമായ പല വീഡിയോകളും ഇതിനോടകം തന്നെ നമ്മള്‍ കണ്ടിട്ടുണ്ടാവാം. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിലും വൈറലാവുന്നത്. 1.5 കോടിയിലധികം ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിട്ടുള്ളത്.

പത്തി വിടര്‍ത്തി നില്‍കുന്ന മൂര്‍ഖനോട് യുവാവ് എന്തൊക്കെയോ സംസാരിക്കുന്നതായി കാണാന്‍ സാധിക്കും. അവിടെ നിന്ന് പോകാന്‍ പാമ്പിനോട് അയാള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ പാമ്പ് അവിടെ തന്നെ തുടരുന്നു. പത്തിയില്‍ കൈവച്ച് കൊത്താനായി പാമ്പിനെ പ്രകോപിച്ചെങ്കിലും . പാമ്പ് ആക്രമിക്കുന്നില്ല. മനസ്സില്‍ ഒരു പേടിയോടെ മാത്രമേ ഈ വീഡിയോ കാണാന്‍ സാധിക്കൂ. ഇയാള്‍ ഇപ്പോഴും ജീവനോടെയുണ്ടോ എന്നാണ് പലവരുടെയും ചോദ്യം.