ജയ്ഭീമിലെ തകര്‍പ്പന്‍ പ്രകടനമാണ് ലിജോമോളെ പെട്ടെന്നൊരു ശ്രദ്ധയിലേക്ക് എത്തിച്ചത്. ശ്രദ്ധിച്ച് സിനിമകള്‍ തെരഞ്ഞെടുക്കുന്ന നടിയെ ശശികുമാറിന്റെ സിനിമയില്‍ അടുത്തതായി കാണാം. ‘ഫ്രീഡം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായി നടിയെത്തും.
സംവിധായകന് സത്യശിവ സംവിധാനം ചെയ്യുന്ന ഫ്രീഡം എന്ന ചിത്രത്തിലാണ് ശശികുമാറും ലിജോമോള്‍ ജോസുമാണ് പ്രധാന താരങ്ങള്‍. ”ജയ് ഭീമിലെ ലിജോമോളെ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു, അതിനാലാണ് ഞങ്ങള്‍ അവരെ സിനിമയില്‍ അവതരിപ്പിച്ചത്. ” സംവിധായകന് പറഞ്ഞു. ലിജോമോള്ക്കൊപ്പം മലയാളനടന് സുദേവ് നായരും സിനിമയില്‍ എത്തുന്നുണ്ട്. പ്രതിനായക വേഷത്തിലാണ് താരം വരുന്നത്.
കെജിഎഫ് ഫെയിം മാളവിക അവിനാഷ്, ബോസ് വെങ്കട്ട്, മു രാമസാമി, ശരവണന്, രമേഷ് ഖന്ന എന്നിവരും അഭിനയിക്കുന്നു. ”90കളില്‍ തമിഴ്നാട്ടില്‍ യഥാര്‍ത്ഥത്തില്‍ നടന്ന ജയില്‍ ചാട്ടത്തെക്കുറിച്ചുള്ള ഒരു യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ.” കഴുഗൂവിന് ശേഷം എന്റെ സിനിമകളൊന്നും അത്ര മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.