Movie News

ലോകേഷ് കനകരാജിന്റെ രജനീകാന്ത് ചിത്രത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് വമ്പന്‍ സര്‍പ്രൈസ്

‘തലൈവര്‍ 171’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന തന്റെ 171-ാമത്തെ ചിത്രത്തിനായി സംവിധായകന്‍ ലോകേഷ് കനകരാജുമായി കൈകോര്‍ത്തിരിക്കുന്നത് തമിഴ് സൂപ്പര്‍താരം രജനീകാന്തുമായിട്ടാണ്. പക്ഷേ ‘തലൈവര്‍ 171’ ല്‍ ഒരു വലിയ മാറ്റവും ട്വിറ്റുമുണ്ടെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകേഷ് കനകരാജ് ‘തലൈവര്‍ 171’ന്റെ സ്‌ക്രിപ്റ്റ് വര്‍ക്ക് കുറച്ച് മുമ്പ് ആരംഭിച്ചിരുന്നു. കൂടാതെ തന്റെ സിനിമയുടെ കഥ നിര്‍മ്മിക്കാന്‍ ഒരു പുതിയ ടീമിനെയും അദ്ദേഹം രൂപീകരിച്ചു. എന്നാല്‍ ചിത്രത്തിന്റെ കഥയുടെ വികസനം രജനികാന്തിനെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. ചിത്രത്തിന്റെ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ നടന്‍ സംവിധായകനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

അക്രമാസക്തമായ ആക്ഷന്‍ സീക്വന്‍സുകള്‍ ഒഴിവാക്കണമെന്നാണ് രജനീകാന്ത് ലോകേഷ് കനകരാജിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്തായാലും രജനികാന്തിനൊപ്പം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം ഒരു ആക്ഷന്‍ ഡ്രാമയായിരിക്കുമെന്ന് ഉറപ്പാണ്. എന്നിരുന്നാലും ലോകേഷിന്റെ യൂണിവേഴ്‌സിന്റെ പൊതു കേന്ദ്രമായ മയക്കുമരുന്ന് ഇല്ലാത്ത സിനിമയായിരിക്കുമെന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.