Good News

ചരിത്രത്തിലാദ്യം; മിസിസിപ്പി എപ്പിസ്‌കോപ്പല്‍ രൂപതക്ക് ആദ്യ വനിതയും കറുത്തവര്‍ഗ്ഗക്കാരിയുമായ ബിഷപ്പ്

മിസിസിപ്പി: മിസിസിപ്പിയിലെ എപ്പിസ്‌കോപ്പല്‍ രൂപത തങ്ങളുടെ പുതിയ ബിഷപ്പായി ഡോ. ഡൊറോത്തി സാന്‍ഡേഴ്സ് വെല്‍സിനെ തിരഞ്ഞെടുത്തു . മിസിസിപ്പി രൂപതയുടെ പതിനൊന്നാമത് ബിഷപ്പാണ് വെല്‍സ് ചരിത്രത്തിലാദ്യമായി സഭയെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയും ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരിയുമാണ് ഇവര്‍.2014 മുതല്‍ സേവിക്കുന്ന മിസിസിപ്പിയിലെ 10-ാമത്തെ ബിഷപ്പായ ബിഷപ്പ് ബ്രയാന്‍ സീജിന്റെ പിന്‍ഗാമിയായാണ് വെല്‍സ് എത്തുന്നത്.ഇതൊരു ചരിത്ര മുഹൂര്‍ത്തമാണെന്നും ഇത് നമ്മുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായം കുറിക്കുന്നുവെന്നും സീജ് പറഞ്ഞു.

ഞങ്ങള്‍ ആദ്യമായാണ് ഒരു സ്ത്രീയെ തിരഞ്ഞെടുക്കുന്നത്. ഇത് നമ്മുടെ സഭയ്ക്കുള്ളില്‍ മാറ്റത്തിന്റെ അലയൊലി സൃഷ്ടിക്കുമെന്ന് ഞാന്‍ കരുതുന്നു- അദ്ദേഹം പറഞ്ഞു.ടെന്നസിയിലെ ജര്‍മന്‍ടൗണിലുള്ള സെന്റ് ജോര്‍ജ്ജ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചിന്റെ റെക്ടറും സഭയുടെ പ്രീസ്‌കൂള്‍ ചാപ്ലെയിനും ആണ്.വെല്‍സ്, 2013 മുതല്‍ വെല്‍സ് സഭാ സേവനത്തിലാണ് .’കൗണ്‍സില്‍ എന്നില്‍ അര്‍പ്പിക്കുന്ന ആത്മവിശ്വാസത്തില്‍ ഞാന്‍ ശരിക്കും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു, മിസിസിപ്പി രൂപതയിലെ നല്ലവരുമായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദൈവത്തെ സ്‌നേഹിക്കുന്നത് തുടരാന്‍ കഴിയുന്ന എല്ലാ വഴികളും ഈ രൂപതയുമായി പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നതായും വെല്‍സ് പറഞ്ഞു.

വെല്‍സിനും ഭര്‍ത്താവ് ഹെര്‍ബെര്‍ട്ടിനും രണ്ട് പെണ്‍മക്കളുണ്ട്. സംസ്ഥാനത്തെ 82 കൗണ്ടികളിലായി 87 സഭകളും ഏകദേശം 17,600 അംഗങ്ങളും രൂപതയില്‍ ഉള്‍പ്പെടുന്നു. ബഹുഭൂരിപക്ഷം ബിഷപ്പുമാരുടെയും സമ്മതത്തോടെയും എപ്പിസ്‌കോപ്പല്‍ സഭയില്‍ നിലകൊള്ളുകയും ചെയ്യുന്നതിനാല്‍, അവര്‍ 2024 ജൂലൈ 20-ന് ബിഷപ്പായി അഭിഷേകം ചെയ്യപ്പെടും.