Hollywood

ബിയാന്‍കാ സെന്‍സോറി ഫാഷന്റെ എല്ലാ പരിധിയും വിട്ടു ; ഇത്തവണ പ്രത്യക്ഷപ്പെട്ടത് പൂര്‍ണ്ണ നഗ്നയായി

ഏറ്റവും മോശമായ വസ്ത്രധാരണത്തിന്റെ പേരില്‍ ഹോളിവുഡില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാനിവെസ്റ്റിന്റെ പങ്കാളി ബിയാന്‍കാ സെന്‍സോറി വീണ്ടും തലക്കെട്ടുകളില്‍. പൊതുവേദിയില്‍ വസ്ത്രങ്ങള്‍ നാമമാത്രം ധരിച്ച് പ്രത്യക്ഷപ്പെടാന്‍ മടിയില്ലാത്ത ബിയാന്‍ക ഇത്തവണ പൂര്‍ണ്ണ നഗ്നതാപ്രദര്‍ശനമാണ് നടത്തിയിരിക്കുന്നത്. സുതാര്യമായ ഒരു പ്ലാസ്റ്റിക് കവര്‍ മാത്രമായിരുന്നു അവരുടെ വേഷം.

റാപ്പ് താരമായ ഭര്‍ത്താവ് കാനി വെസ്റ്റുമായി സെന്‍സോറി ലോസ് ഏഞ്ചല്‍സ് സ്റ്റുഡിയോയിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മുന്‍വശത്ത് വലിയ കറുത്ത അക്ഷരങ്ങളുള്ള ഹുഡ്ഡ് പ്ലാസ്റ്റിക് പോഞ്ചോയ്ക്ക് കീഴില്‍ ബിയാങ്ക പൂര്‍ണ്ണമായും നഗ്‌നയായിരുന്നു. 2022 ഡിസംബറില്‍ കാനിയെ വിവാഹം കഴിച്ച 29 കാരി ഒരു ജോടി കറുത്ത തുകല്‍ മുട്ടോളം നീളമുള്ള ബൂട്ടുകള്‍ ധരിച്ചു.

തലമുടി പിന്നിലേക്ക് ചീകിവെച്ച് തലയില്‍ ഹുഡ് ധരിച്ചു, മഴയെ ധൈര്യത്തോടെ നേരിട്ടു. അതേസമയം കാനിവെസ്റ്റ് തന്റെ മുഖം മുഴുവനും കറുത്ത സ്‌കിന്‍ ടൈറ്റ് മാസ്‌കില്‍ മറച്ച് ബര്‍ലാപ്പ് ശൈലിയിലുള്ള പോഞ്ചോ ധരിച്ചു. 46-കാരന്‍ ഇറുകിയ കറുത്ത നീളന്‍ കൈയുള്ള ടോപ്പും പാന്റും അടിയില്‍ ഇട്ടു കറുത്ത വാട്ടര്‍പ്രൂഫ് ബൂട്ടുകള്‍ ഉപയോഗിച്ച് വിചിത്രമായ രൂപം പൂര്‍ത്തിയാക്കി.

ദമ്പതികളുടെ ഫോട്ടോകള്‍ ഒരു ഓണ്‍ലൈന്‍ ത്രെഡില്‍ പങ്കിട്ടു. അവിടെ കമന്റുകളുടെ പൂരമാണ്. കിം കര്‍ദാഷിയാനുമായുള്ള വിവാഹമോചനം പൂര്‍ത്തിയാക്കിയ ശേഷം 2022 ഡിസംബറില്‍ കാനി ബിയാങ്കയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നു. നവംബര്‍ 25 ന് ദുബായില്‍ വെച്ച് ബിയാന്‍കയും കാനിയും വീണ്ടും ഒന്നിച്ചപ്പോള്‍ വലിയ സംഘര്‍ഷം ഉണ്ടായതായി അകത്തുള്ള ഒരാള്‍ ഡെയ്ലി മെയിലിനോട് പറഞ്ഞു.