ഹിന്ദിസിനിമയിലെ ഏറ്റവും മികച്ച സംവിധായകനും നടനും തമ്മിലുള്ള കോംബോയാണ് പ്രിയദര്‍ശനം അക്ഷയ്കുമാറും. ഹേരാഫേരിലും ഗരംമസാലയും ഭൂല്ഭൂലയ്യയും അടക്കം ഏഴിലധികം ചിത്രങ്ങളാണ് ഇരുവരും ചേര്‍ന്ന് ചെയ്തത്. നീണ്ട 14 വര്‍ഷത്തിന് ശേഷം ഇരുവരും വീണ്ടും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരം പുറത്തുവിട്ടില്ല.
വെള്ളാനകളുടെ നാടിന്റെ ഹിന്ദി പതിപ്പായ ഖട്ടാമീഠ ആയിരുന്നു ഇരുവരും അവസാനമായി ഒന്നിച്ച സിനിമ. 2010 ല്‍ പുറത്തുവന്ന ഈ സിനിമയ്ക്ക ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നതായി ബോളിവുഡ് ഹംഗാമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രിയദര്ശന് വെളിപ്പെടുത്തിയത്. സിനിമ കോമഡി ഫാന്റസി ജോണറില്‍ വരുന്നതായിരിക്കുമെന്നും പ്രിയദര്ശന് പറയുന്നു. ഇതിനിടയില്‍ ഇരുവരും ഒന്നിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടായിരുന്നെങ്കിലും ഒന്നും വര്‍ക്കൗട്ട് ആയില്ല.
അതേസമയം തന്നെ തന്റെ ടെസ്സറും ഖട്ടാമീഠയും പോലെയുള്ള ഗൗരവപ്പെട്ട വിഷയങ്ങള്‍ തങ്ങളുടെ പ്രേക്ഷകര്‍ ഇഷ്ടപെടുന്നില്ലെന്നും അതുകൊണ്ടാണ് കോമഡിക്ക് പിന്നാലെ പോയതെന്നും സംവിധായകന് പറഞ്ഞു. ഏക്താകപൂറും സിനിമയ്ക്ക് പിന്നിലുണ്ടാകും. അക്ഷയ്കുമാറിന്റെ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ രണ്ടാം ഭാഗമായിരുന്നു ഇരുവരും മുമ്പ് ചെയ്ത ചിത്രം. അക്ഷയ് – പ്രിയന് ചിത്രം സെപ്തംബറില്‍ തുടങ്ങുമെന്നാണ് കേള്‍ക്കുന്നത്.
ഈ വര്‍ഷം അക്ഷയ്കുമാറിന്െ നാലു ചിത്രങ്ങളാണ് ആരാധകരെ തേടിയെത്തുന്നത്. ബഡേമിയാന്‍ ചോട്ടേ മിയാന്‍, സ്കൈ ഫോഴ്സ്, പേരിടാത്ത കരണ്‍ജോഹര്‍ ചിത്രം, വെല്‍ക്കം ടുദി ജംഗിള്‍ തുടങ്ങിയ സിനിമകളുമായി ബന്ധപ്പെട്ട് തിരക്കിലാണ് ഇപ്പോള്‍ അക്ഷയ്കുമാര്‍.