Travel

ഒരു യൂബര്‍ വിളിക്കുന്നതുപോലെ ലളിതം; സ്വിറ്റ്‌സര്‍ലന്റ് ലൈംഗിക ടൂറിസത്തില്‍ നേടുന്നത് 2.9 ബില്യണ്‍ പൗണ്ട്

വിദേശത്തേക്ക് ഒരു അവധിക്കാലം ചെലവഴിക്കാന്‍ അവസരം കിട്ടിയാല്‍ മിക്കവാറും പേരുടെ ആദ്യ ചോയ്‌സ് പ്രകൃതരമണീയവും ഭൂമിയിലെ സ്വര്‍ഗ്ഗവുമായ സ്വിറ്റ്‌സര്‍ലന്റായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ വിനോദസഞ്ചാരികളുടെ രഹസ്യതാല്‍പ്പര്യമായ സെക്സ് ടൂറിസത്തിലും മുന്നിലാണ് ഈ യൂറോപ്യന്‍രാജ്യം. വേശ്യാവൃത്തി ലിബറലായ സ്വിറ്റ്‌സര്‍ലന്റ് ഈ മേഖലയിലും വന്‍ തോതില്‍ വിനോദസഞ്ചാരികളുടെ ശ്രദ്ധ നേടുകയാണ്. ലൈംഗിക വ്യവസായത്തിലൂടെ അവര്‍ 2.9 ബില്യണ്‍ പൗണ്ട് ഉണ്ടാക്കുന്നതായി ഇംഗ്‌ളീഷ് മാധ്യമമായ ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വേശ്യാവൃത്തി നിയമപരമായതിനാല്‍ ഇവിടെ ലൈംഗികതയ്ക്ക് പണം നല്‍കുന്നത് ഒരു കാബ് ഓര്‍ഡര്‍ ചെയ്യുന്നതുപോലെ ലളിതമാണെന്ന് അവര്‍ പറയുന്നു. ക്ലയന്റുകള്‍ക്ക് വെബ്‌പേജിലെ ഒരു ക്ലിക്കിലൂടെ ഇഷ്ടപ്പെട്ട പ്രണയിനിയിലേക്ക് ചെല്ലാനാകുന്നു. രാജ്യത്തെ ആഭ്യന്തര ചീസ് ഉല്‍പാദനത്തേക്കാള്‍ കൂടുതലാണ് ലൈംഗികത്തൊഴിലില്‍ നിന്നും രാജ്യത്തിന് ലഭിക്കുന്ന വരുമാനം. രാജ്യത്തുടനീളം വ്യാപാരം നടത്തുന്ന ആയിരക്കണക്കിന് സ്ത്രീകളുണ്ടെന്നും ഇവര്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ജനീവയിലേക്ക് വര്‍ഷംതോറും രണ്ട് ദശലക്ഷത്തിലധികം ലൈംഗിക വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതായും പറയുന്നു.

ഒരു പ്രദേശത്ത് ചുറ്റിക്കറങ്ങുമ്പോള്‍ കഠിനമായ തണുപ്പിനെ പോലും അവഗണിച്ച് വേശ്യാലയങ്ങളിലും അലക്കുശാലകളുടേയും കാര്‍ വാഷുകളുടെയും ജനാലകളില്‍ അല്‍പ്പം വസ്ത്രം ധരിച്ച സ്ത്രീകള്‍ പോസ് ചെയ്യുന്നത് കാണാം. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലുള്ള സ്ത്രീകളും ഇവിടെ ലൈംഗികത്തൊഴില്‍ ചെയ്യാന്‍ എത്തുന്നുണ്ട്. ലൈംഗിക തൊഴിലാളികള്‍ പ്രാദേശിക കന്റോണില്‍ (സംസ്ഥാനത്ത്) രജിസ്റ്റര്‍ ചെയ്യണം. ലൈംഗികത ഉപയോഗിക്കുന്നവര്‍ സുരക്ഷിതമായ ലൈംഗികത ഉറപ്പാക്കുന്ന പ്രതിരോധ സംവിധാനം കരുതണം.

അതേസമയം ലൈംഗിക വിനോദസഞ്ചാരം സ്വിറ്റ്‌സര്‍ലാന്റില്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് നേരെയുള്ള അക്രമത്തിനും കാരണമാകുന്നുണ്ട്. 2014ല്‍, റോബര്‍ട്ട് എസ് എന്ന് മാത്രം പേരുള്ള ഒരു സ്വിസ് ഫിനാന്‍ഷ്യര്‍, ഒരു പോളിഷ് ലൈംഗികത്തൊഴിലാളിയെ സൂറിച്ചിലെ ഒരു രാത്രിക്ക് 560 പൗണ്ട് വിലയുള്ള ഹോട്ടല്‍ മുറിയില്‍ വെച്ച് കൊലപ്പെടുത്തി, അവളുടെ ശരീരം തന്റെ വൈന്‍ ഫ്രിഡ്ജില്‍ നിറച്ചു. പിന്നീട് 17 വര്‍ഷം ജയിലിലായി. ഒരു വര്‍ഷം സെക്സിനായി ഏകദേശം 12 മില്യണ്‍ ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍.രജിസ്റ്റര്‍ ചെയ്ത 5,000 ലൈംഗികത്തൊഴിലാളികളാണ് സൂറിച്ചിലുള്ളത്. ലൈംഗികാരോഗ്യ സേവനങ്ങളും തൊഴിലാളികള്‍ക്ക് കൗണ്‍സിലിംഗും നല്‍കുന്ന സൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രതിവര്‍ഷം 6,28,000 ലക്ഷം ചിലവാകും.