Featured Movie News

നമുക്കാ കല്യാണം അന്തസ്സായിട്ടങ്ങു നടത്തിക്കൊടുത്താലോ? ‘ലിറ്റിൽ ഹാർട്ട്സ്’ ടീസർ

ആന്റോ ജോസ് പെരേര, എബി ട്രീസാ പോൾ, എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്ന ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രത്തിന്റെ ട്രീസര്‍ പുറത്തിറങ്ങി. കിഴക്കൻ മലയോര മേഖലയിലെ ഏലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിലൂടെ പ്രണയത്തിന്റെയും, ബന്ധങ്ങളുടേയും കഥ പറയുന്ന ചിത്രമാണിത്.

ഏലത്തോട്ടത്തിലെ സൂപ്പർവൈസറായ സിബിയും, വിദേശത്തു നിന്നും പഠിച്ചെത്തിയ ശോശയുടേയും ജീവിതത്തിലൂടെയാണ് കഥാപുരോഗതി.ആരും പ്രതീക്ഷിക്കാത്ത ചില അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സമ്മാനിച്ചുകൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. സെമിത്തേരിയിലെ പ്രാർത്ഥനക്കിടയിൽ ഷെയ്ൻ നിഗവും ബാബുരാജും പ്രാർത്ഥനയുടെ ഈണത്തിൽ സംസാരിക്കുന്നത് ഏറെ രസകരമാണ്. ഇത്തരം രസകരമായ രംഗങ്ങളാണ് ഈ ചിത്രത്തിലുടനീളമുള്ളത്.

യുവനിരയിൽ ഏറെ പ്രേക്ഷക പിന്തുണയുള്ള ഷെയ്ൻ നിഗമാണ് സിബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശോശയെ മഹിമാ നമ്പ്യാരും അവതരിപ്പിക്കുന്നു. ആർ.ഡി.എക്സിലെ ജോഡികൾ വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഷൈൻ ടോം ചാക്കോ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാബുരാജാണ് ബേബിയെ അവതരിപ്പിക്കുന്നത്.

രൺജി പണിക്കര്‍, ഐമാസെബാസ്റ്റ്യൻ, ജാഫർ ഇടുക്കി, മാലാ പാർവ്വതി, രമ്യാ സുവി എന്നിവരും അഭിനയിക്കുന്നു. രാജേഷ് പിന്നാടന്റെതാണു തിരക്കഥ. സംഗീതം – കൈലാസ് മേനോൻ ഛായാഗ്രഹണം – ലൂക്ക് ജോസ്. എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള കലാസംവിധാനം -അരുൺ ജോസ്.ക്രിയേറ്റീവ് ഡയറക്ടർ ദി പിൽദേവ്. ക്രിയേറ്റീവ് ഹെഡ് – ഗോപികാ റാണി. പ്രൊഡക്ഷൻ ഹെഡ്. അനിതാ കപിൽ പ്രൊഡക്ഷൻ കൺട്രോളർ ഡേവിസൺ.സി.ജെ. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്രാ തോമസ്സും, വിൽസൺ തോമസ്സും ചേർന്നു ഈ ചിത്രം നിർമ്മിക്കുന്നു.