Lifestyle

പച്ചക്കറികള്‍ ഫ്രഷായി ഇരിയ്ക്കാന്‍ ഇതാ മാര്‍ഗ്ഗം

വീട്ടമ്മമാര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് പച്ചക്കറികള്‍ വേഗം ചീത്തയായി പോകുക എന്നത്. പച്ചക്കറികള്‍ തലേ ദിവസം നുറുക്കി വെച്ചാല്‍ പിറ്റേദിവസത്തേയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ചീത്തയാകുക. അല്ലെങ്കില്‍ കറിക്കായി നുറുക്കി മാറ്റി വെച്ച് പിന്നീട് ഉപയോഗിക്കാന്‍ പറ്റാത്ത പച്ചക്കറികള്‍ ഉണ്ട്. ഇത്തരം പച്ചക്കറികള്‍ ഫ്രഷായി തന്നെയിരിയ്ക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം…

  • റഫ്രിജറേറ്റ് ചെയ്യാം – പച്ചക്കറികള്‍ കേടാകാതെ സൂക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് റഫ്രിജറേറ്റ് ചെയ്ത് വയ്ക്കുക എന്നത്. റഫ്രിജറേറ്ററില്‍ വയ്ക്കുമ്പോള്‍ ബോക്സിലാക്കി നല്ലപോലെ അടച്ച് വയ്ക്കാന്‍ ഒരിക്കലും മറക്കരുത്. വെള്ളത്തിന്റെ അംശം ഒട്ടും കയറാത്ത വിധത്തിലായിരിക്കണം ഇവ സൂക്ഷിക്കേണ്ടത്. അതുപോലെ, വീണ്ടും ഉപയോഗിക്കാനായി സൂക്ഷിക്കുന്ന പച്ചക്കറികള്‍ ഒരിക്കലും മൂന്ന് മണിക്കൂറില്‍ കൂടുതല്‍ റഫ്രിജറേറ്ററിന് പുറത്ത് വയ്ക്കരുത്.
  • നുറുക്കിയ പച്ചക്കറികള്‍ ഉപയോഗിക്കുമ്പോള്‍ – പലരും പച്ചക്കറികള്‍ തലേ ദിവസം രാത്രിയില്‍ നുറുക്കി വെയ്ക്കാറുണ്ട്. അതുപോലെ, പാചകത്തിനായി നമ്മള്‍ മുറിച്ചെടുക്കുന്ന പച്ചക്കറികള്‍ ചിലപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞ് വേഗത്തില്‍ ചീത്തയായിരിക്കുന്നതും കാണാം. ഇത്തരത്തില്‍ സംഭവിക്കുന്നതിന്റെ പ്രധാന കാരണം നമ്മള്‍ കൃത്യമായ രീതിയില്‍ സൂക്ഷിച്ച് വയ്ക്കാത്തത് തന്നെയാണ്.
  • പ്ലാസ്റ്റിക് കണ്ടയ്നറില്‍ സൂക്ഷിക്കാം – ക്യാരറ്റ്, ഉരുളക്കിഴങ്ങ്, ബ്രോക്കോളി, കാബേജ്, സെലെറി എന്നിവയെല്ലാം തന്നെ പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിക്കുന്നത് അല്ലെങ്കില്‍ കണ്ടെയ്നറില്‍ സൂക്ഷിക്കുന്നത് ഇവ ചീത്തയാകാതെ ദീര്‍ഘകാലം ഇരിക്കാലും നല്ല ഫ്രഷായിതന്നെ ഇരിക്കാനും സഹായിക്കും. റഫ്രിജറേറ്ററില്‍ സൂക്ഷിക്കുമ്പോഴും ഇത്തരത്തില്‍ പച്ചക്കറികള്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. അതുപോലെ, കൂണ്‍ പോലെയുള്ള പച്ചക്കറികള്‍ പേപ്പര്‍ ബാഗീല്‍ സൂക്ഷിക്കുന്നതായിരിക്കും നല്ലത്. അതുപോലെ പച്ചക്കറികള്‍ റഫ്രിജറേറ്ററിന്റെ പല ഭാഗത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് പെട്ടെന്ന് പഴുക്കാതേയും കേടാകാതെയും സംരക്ഷിക്കും.
  • സ് വെള്ളത്തില്‍ കഴുകി എടുക്കാം – പച്ചക്കറികള്‍ക്ക് നല്ല ഫ്രഷ്നസ് ലഭിക്കാന്‍ ഐസ് വാട്ടറില്‍ കഴുകി എടുക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ ഐസ് വാട്ടറില്‍ കുറച്ച് നേരം പച്ചക്കറികള്‍ ഇട്ട് വയ്ക്കുന്നതും നല്ലതാണ്. അതിനുശേഷം ഇതിനെ പേപ്പര്‍ ടവ്വല്‍ ഉപയോഗിച്ച് പൊതിഞ്ഞ് വയ്ക്കാം. ഇത് പച്ചക്കറികള്‍ നല്ല ഫ്രഷായി സൂക്ഷിക്കാന്‍ സഹായിക്കും. കുറേ ദിവസം ഇത്തരത്തില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നതാണ്.
  • വെള്ളത്തില്‍ സൂക്ഷിക്കുന്നത് – നമ്മള്‍ ചിലപ്പോള്‍ കറി വെക്കാനായി ക്യാരറ്റ്, ബീറ്റ്റൂട്ട്, ബീന്‍സ് പോലെയുള്ള പച്ചക്കറികള്‍ നുറുക്കിയതിന് ശേഷം ഉപയോഗിക്കാതെ പിറ്റേ ദിവസേത്തേയ്ക്ക് വെച്ചാല്‍ ഇതിന് ഒരു കറുപ്പ് നിറം വരുവാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, ഇത് കഴുകാനെടുത്ത വെള്ളത്തില്‍ തന്നെ ഇവ സൂക്ഷിക്കുക. പിറ്റേ ദിവസവും ഇത് ഫ്രഷായി ഇരിക്കുന്നത് കാണാം. കുറച്ച് ദിവസത്തേയ്ക്ക് വയ്ക്കണമെങ്കില്‍ ഈ വെള്ളം മാറ്റിമാറ്റി കൊടുത്താല്‍ മതിയാകും.
  • പേപ്പര്‍ ടവ്വല്‍ ഉപയോഗിക്കാം – പേപ്പര്‍ ടവ്വല്‍ ഉപയോഗിക്കുന്നതും അതുപോലെ, വായു കടക്കാത്ത പാത്രത്തില്‍ പച്ചക്കറികള്‍ സൂക്ഷിക്കുന്നതും പച്ചക്കറികള്‍ വേഗത്തില്‍ ചീത്തയാകുന്നതില്‍ നിന്നും സംരക്ഷിക്കും. പ്രത്യേകിച്ച് പച്ചമുളക് സൂക്ഷിക്കാന്‍ ഈ മാര്‍ഗ്ഗം ബെസ്റ്റാണ്. പേപ്പര്‍ ടവ്വല്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ ടിഷ്യൂ ടവ്വല്‍ ഉപയോഗിച്ചോ സൂക്ഷിക്കുന്നത് പച്ചക്കറികള്‍ ഫ്രഷായിരിക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്.