തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സപ്പര്‍താരം സൂര്യയും ജ്യോതികയും. 2006-ല്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. 2007-ല്‍ മകള്‍ ദിയയും, 2010-ല്‍ മകന്‍ ദേവും ജനിച്ചു. ഇരുവരുടേയും മക്കളുടേയും വിശേഷങ്ങളൊക്കെ ആരാധകര്‍ക്ക് അറിയാന്‍ വളരെ താല്പര്യവുമാണ്. വിശേഷങ്ങളൊക്കെ ജ്യോതിക പങ്കുവെയ്ക്കാറുണ്ട്.
സൂര്യയോടൊപ്പം ഫിന്‍ലാന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുന്ന വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. മഞ്ഞുപെയ്യുന്ന ഫിന്‍ലാന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുന്ന ഇരുവരെയും വീഡിയോയില്‍ കാണാം. ”ജീവിതം ഒരു മഴവില്ല് പോലെയാണ്. നമുക്ക് അതിന്റെ നിറങ്ങള്‍ കണ്ടുപിടിക്കാന്‍ തുടങ്ങാം’ – ജ്യോതിക വീഡിയോയില്‍ കുറിച്ചു.
വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.instagram.com/p/C2r6uCsygfC/
ജ്യോതിക മുംബൈയിലേക്ക് മാറിയതായി കുറച്ച് കാലം മുന്‍പ് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, സ്ഥലം മാറിയത് താല്‍ക്കാലികമാണെന്നും മാതാപിതാക്കളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് ഈ സ്ഥലംമാറ്റമെന്നും ജ്യോതിക പിന്നീട് പറഞ്ഞിരുന്നു. ജിയോ ബേബി സംവിധാനം ചെയ്ത മലയാളം ചിത്രം കാതല്‍ ദ കോറിലാണ് ജ്യോതിക അവസാനമായി അഭിനയിച്ചത്. മമ്മൂട്ടിക്കൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച ജ്യോതിക നിരൂപക പ്രശംസകളും നേടിയിരുന്നു. പാണ്ഡിരാജ് സംവിധാനം ചെയ്ത എതര്‍ക്കും തുനിന്ദവനാണ് സൂര്യ നായകനായി അവസാനം അഭിനയിച്ച ചിത്രം.