Movie News

ഡിറ്റക്ടീവായ ബൈ സെക്ഷ്വല്‍ സ്ത്രീയുടെ കഥ ; സാമന്തയ്ക്ക് പകരക്കാരിയായി എത്തുന്നത് ശ്രുതിഹാസന്‍

2021 നവംബറില്‍, സാമന്ത റൂത്ത് പ്രഭു ഡൗണ്‍ ടൂണ്‍ ആബിയുടെ ഡയറക്ടര്‍ ഫിലിപ്പ് ജോണുമായി ഒരു ഇന്‍ഡോ ബ്രിട്ടീഷ് പ്രൊജക്ടിനായി ഒരുമിക്കുന്നതായി നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ടൈമേരി എന്‍ മുരാരിയുടെ 2004-ല്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ നോവലായ ദ അറേഞ്ച്‌മെന്റ്‌സ് ഓഫ് ലവിന്റെ ഓണ്‍-സ്‌ക്രീന്‍ അഡാപ്‌റ്റേഷനാട്ടാണ് ഈ ഇംഗ്ലീഷ് ചിത്രം പറഞ്ഞുകേട്ടത്. എന്നാല്‍ വരാന്‍ പോകുന്ന ഈ സിനിമയില്‍ വിവേക് കല്‍റയ്‌ക്കൊപ്പം സാമന്തയ്ക്ക് പകരം എത്തുന്നത് ശ്രുതിഹാസന്‍.

വെയില്‍സും ഇന്ത്യയും പശ്ചാത്തലമാക്കിയുള്ള ഒരു റോം-കോം ആയ ചെന്നൈ സ്റ്റോറിയിലാണ് ശ്രുതി സാമന്തയെ മാറ്റി പകരം എത്തുന്നത്. പ്രൈവറ്റ് ഡിറ്റക്ടീവായ അനു എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിക്കുന്നത്. ബാഫ്റ്റ ജേതാവ് ഫിലിപ്പ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ സഹ രചന നിമ്മി ഹരസ്ഗമയാണ്. സിനിമ പ്രധാനമായും ഇംഗ്ലീഷ് ആയിരിക്കും, ചെറിയ തമിഴും വെല്‍ഷും ഇടകലര്‍ന്നതാണ്. ഗുരു ഫിലിംസിന്റെ സുനിത ടാറ്റി നിര്‍മ്മിക്കുന്ന ഈ പ്രോജക്ടില്‍ പങ്കെടുക്കുന്നതില്‍ താന്‍ ആവേശഭരിതനാണെന്ന് ശ്രുതി പറയുന്നു.

ഒരു ഡിറ്റക്ടീവ് ഏജന്‍സി നടത്തുന്ന ഒരു ബൈസെക്ഷ്വല്‍ തമിഴ് സ്ത്രീയുടെ കഥയാണ് അറേഞ്ച്‌മെന്റ്‌സ് ഓഫ് ലവ് പറയുന്നത്. ഒരു വെല്‍ഷ്-ഇന്ത്യക്കാരന്‍ തന്റെ വേര്‍പിരിഞ്ഞ പിതാവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. ഒരു വനിതാ ഡിറ്റക്ടീവ് അയാളെ സഹായിക്കാനായി എത്തുന്നതാണ് കഥ. ശ്രുതി ഡിറ്റക്ടീവിന്റെ വേഷത്തില്‍ എത്തുമ്പോള്‍ വിവേക് അച്ഛനെ തിരയുന്ന ആളാകുന്നു. സിനിമയിലെ ഡിറ്റക്ടീവ് അനുവാകാന്‍ സാമന്തയെ ഓഡീഷന്‍ നടത്തിയിരുന്നെങ്കിലും നടിയെ വേണ്ടെന്ന് പിന്നീട് വെച്ചു.

പ്രശാന്ത് നീലിന്റെ തെലുങ്ക് ചിത്രമായ സലാറില്‍ പ്രഭാസിനും പൃഥ്വിരാജ് സുകുമാരനുമൊപ്പം ശ്രുതി അടുത്തിടെ അഭിനയിച്ചിരുന്നു. ഹിന്ദി-തെലുങ്ക് പ്രൊജക്റ്റ് ഡാകോയിറ്റില്‍ അദിവി ശേഷിനൊപ്പം ഉടന്‍ അഭിനയിക്കും. കന്നഡ ചിത്രമായ ടോക്‌സിക്കില്‍ യാഷിനൊപ്പം അഭിനയിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്, എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബ്രിട്ടീഷ് സൈക്കോളജിക്കല്‍ ത്രില്ലറായ ദി ഐയിലും ശ്രുതി അഭിനയിക്കുന്നു, മാര്‍ക്ക് റൗലിക്കൊപ്പവും അഭിനയിക്കുന്നുണ്ട്.