Crime

ജോലിയുടെ സമ്മര്‍ദ്ദത്തില്‍ ‘ക്‌ളെപ്‌റ്റോമാനിയ’;കടകളില്‍ മോഷണം നടത്തിയതിന് ന്യൂസിലന്റ് എംപി രാജിവെച്ചു

ലൈംഗിക അഴിമതികള്‍, രാഷ്ട്രീയ അഴിമതികള്‍, കുറ്റകൃത്യങ്ങള്‍… മിക്കപ്പോഴും ഒരു നിയമനിര്‍മ്മാതാവോ മന്ത്രിയോ രാജിവയ്ക്കുന്നതിനോ അല്ലെങ്കില്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാകുന്നതിനോ ഉള്ള കാരണങ്ങള്‍ ഇവയൊക്കെയാണ്. എന്നാല്‍ ന്യൂസിലന്റിന്റെ ഗ്രീന്‍പാര്‍ട്ടി എംപി ഗോള്‍റിസ് ഗ്ഹറാമന്‍ എംപി സ്ഥാനം രാജിവെയ്ക്കാനുള്ള കാരണം കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ചുപോകും.

ഒരു കടയില്‍ കയറി സാധനം മോഷ്ടിച്ചതിനായിരുന്നു രാജി വെയ്‌ക്കേണ്ടി വന്നത്. ന്യൂസിലന്‍ഡില്‍ ഒരു കടയില്‍ മോഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു രാജി. സംഭവത്തില്‍ അവര്‍ പിന്നീട് ക്ഷമാപണം നടത്തുകയും സ്വന്തം മാനസീക ആരോഗ്യത്തില ആശങ്ക ഉദ്ധരിക്കുകയും ചെയ്തു. കടകളില്‍ നിന്നും എന്തെങ്കിലും മോഷ്ടിക്കുന്ന സവിശേഷമായ മാനസീകാവസ്ഥയായ ക്‌ളെപ്‌റ്റോമാനിയയാണ് തനിക്കെന്ന് വിശദീകരിക്കാനാണ് എംപിയുടെ ഇപ്പോഴത്തെ ശ്രമം. ന്യൂസിലന്‍ഡ് ഗ്രീന്‍ പാര്‍ട്ടി എംപിയും അതിന്റെ നീതിന്യായ വക്താവുമാണ് ഗോള്‍റിസ്. ഇതിന് പുറമേ ന്യൂസിലന്‍ഡ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ അഭയാര്‍ത്ഥി എന്ന നിലയിലും അവര്‍ ചരിത്രം സൃഷ്ടിച്ചു.

‘രാഷ്ട്രീയക്കാര്‍ പ്രതീക്ഷിച്ച നിലവാരത്തില്‍ തനിക്ക് വീഴ്ച പറ്റിയെന്ന് പറഞ്ഞ അവര്‍ ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമാണ് തന്റെ വിശദീകരിക്കാന്‍ കഴിയാത്ത പെരുമാറ്റത്തിന് കാരണമെന്നും പറഞ്ഞു. ചെറുപ്പത്തില്‍ ഇറാനില്‍ നിന്ന് ന്യൂസിലന്‍ഡിലേക്ക് കുടിയേറിയ 42 കാരിയായ ഗോള്‍റിസ് ബോട്ടിക് വസ്ത്രക്കടകളില്‍ നിന്ന് മോഷണം നടത്തിയതായി മൂന്ന് ആരോപണങ്ങളാണ് നേരിടുന്നത്. ഓക്ക്‌ലന്‍ഡിലെ ആഡംബര വസ്ത്രശാലയില്‍ രണ്ട് സംഭവങ്ങള്‍ നടന്നതായി ആരോപിക്കുമ്പോള്‍ മറ്റൊരെണ്ണം വെല്ലിംഗ്ടണിലെ ഉയര്‍ന്ന വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്നാണ്. ജനുവരി 10 ന് ന്യൂസ്റ്റോക്ക് പ്ലസ് ആണ് ഈ ആരോപണങ്ങള്‍ ആദ്യം പ്രസിദ്ധീകരിച്ചത്.

ചൊവ്വാഴ്ച, ആരോപണങ്ങളോട് പ്രതികരിച്ച്, ഉടന്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ അവര്‍ രാജിവച്ചു. ” ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ എന്റെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഇത് തികച്ചും സ്വഭാവത്തിന് പുറത്തുള്ള രീതിയില്‍ അഭിനയിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഞാന്‍ എന്റെ പ്രവൃത്തികള്‍ ക്ഷമിക്കാന്‍ ശ്രമിക്കുന്നില്ല, പക്ഷേ അവ വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” തന്റെ ക്‌ളെപ്‌റ്റോമാനിയ സമ്മതിച്ച് അവര്‍ പിന്നാലെ പ്രസ്താവനയും ഇറക്കി