Hollywood

താന്‍ ചെയ്തതിലെ ഏറ്റവും മികച്ച ‘ലൈംഗിക രംഗം’: ആഞ്ജലീനയുടെ പട്ടികയില്‍ ബ്രാഡ്പിറ്റ് ഇല്ല

സിനിമ വ്യവസായത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന നടിമാരില്‍ ഒരാളാണ് ജോളി, എല്ലാ വിഭാഗത്തിലും അവള്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് മികച്ച മനുഷ്യസ്‌നേഹി കൂടിയായ അവര്‍ക്ക് വിവാദങ്ങളും കുറവല്ല. സ്‌ക്രീനില്‍ നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ആഞ്ജലീന താന്‍ സിനിമയില്‍ ചെയ്തിട്ടുള്ള ഏറ്റവും മികച്ച ‘ലൈംഗിക’ രംഗത്തിന്റെ തെരഞ്ഞെടുപ്പ് നടത്തി. പക്ഷേ തീര്‍ച്ചയായും അതില്‍ നായകന്‍ മുന്‍ ഭര്‍ത്താവായ ബ്രാഡ്പിറ്റോ മൂന്‍ കാമുകന്മാരോ ഇല്ല.

ബോണ്‍ കളക്ടറില്‍ ഡെന്‍സല്‍ വാഷിംഗ്ടണിനൊപ്പം ചെയ്ത കിടപ്പറ രംഗമാണ് നടി തന്റെ ഏറ്റവും മികച്ച ഓണ്‍-സ്‌ക്രീന്‍ ലവ് മേക്കിംഗ് സീന്‍ ആയി അടയാളപ്പെടുത്തുന്നത്. സിനിമയില്‍ തന്റെ കഥാപാത്രം ശാരീരത്തെക്കാളുപരി ബുദ്ധി ഉപയോഗിക്കുന്നു എന്നതാണ് നടി ഈ രംഗത്തെ ഏറ്റവും പ്രിയപ്പെട്ടതായി അടയാളപ്പെടുത്താന്‍ കാരണമാകുന്നത്. ഒരിക്കല്‍ അവര്‍ ഒരു അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഇങ്ങിനെ പറയുന്നു. ”മനസ്സുകൊണ്ട് നിങ്ങള്‍ ആരെയെങ്കിലും വശീകരിക്കുന്നത് മികച്ചതാണ്.”

”ആകര്‍ഷകമായത് ഈ രണ്ട് കഥാപാത്രങ്ങളും നടത്തുന്ന യാത്രകളും അവര്‍ക്കിടയില്‍ വികസിക്കുന്ന ആഴത്തിലുള്ള ബന്ധവുമാണ് അത്. എനിക്ക് ലഭിച്ചതില്‍ വച്ച് ഏറ്റവും മികച്ച ലൈംഗികരംഗം ഈ സിനിമയിലായിരുന്നു.” നടി പറഞ്ഞു. 1999 ലാണ് ആഞ്ജലീനയും ഡെന്‍സലും പ്രധാനവേഷം ചെയ്ത ‘ദ ബോണ്‍ കളക്ടര്‍ ചെയ്തത്.’ ഡാര്‍ക്ക് ത്രില്ലറില്‍ ഒരു സീരിയല്‍ കില്ലറെ തിരയുന്ന ഒരു പോലീസിന്റെ വേഷമായിരുന്നു നടി ഈ സിനിമയില്‍ ചെയ്തത്. റൊമാന്‍സ് സിനിമകളില്‍ തുടങ്ങിയ ആഞ്ജലീന പിന്നീട് ആക്ഷനിലേക്ക് വഴിമാറുകയും ചെയ്തിരുന്നു.