Hollywood

ഗോള്‍ഡന്‍ ഗ്‌ളോബില്‍ ശ്രദ്ധനേടിയത് മാര്‍ഗോട്ട് റോബി ; 1977 ലെ ബാര്‍ബിയുടെ സിഗ്‌നേച്ചര്‍ ലുക്കുമായെത്തി

ഫാഷനും താരപ്രഭയും ഒരുപോലെ മിന്നിത്തിളങ്ങുന്ന ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌ക്കാരവേദിയില്‍ വേഷം കൊണ്ട് ശ്രദ്ധേയയായി ബാര്‍ബി നടി മാര്‍ഗറ്റ് റോബി. 1977-ലെ സൂപ്പര്‍സ്റ്റാര്‍ ബാര്‍ബി വസ്ത്രം ധരിച്ചാണ് മാര്‍ഗോട്ട് റോബി ഗോള്‍ഡന്‍ ഗ്ലോബില്‍ വന്നത്. യഥാര്‍ത്ഥ ജീവിതത്തിലേക്ക് സിഗ്‌നേച്ചര്‍ ബാര്‍ബി ലുക്ക് കൊണ്ടുവന്ന് മാര്‍ഗോട്ട് റോബി 2024 ഗോള്‍ഡന്‍ ഗ്ലോബ്‌സ് റെഡ് കാര്‍പെറ്റിനെ അമ്പരപ്പിച്ചു.

മികച്ച ചിത്രം – കോമഡി, അല്ലെങ്കില്‍ മ്യൂസിക്കല്‍ ഉള്‍പ്പെടെ, 2024-ലെ ചടങ്ങില്‍ സിനിമ ഒമ്പത് നോമനേഷനുകളാണ് സിനിമ നേടിയത്. അതുകൊണ്ടു തന്നെ ഗ്ലോബ്സ് റെഡ് കാര്‍പെറ്റില്‍ പൂര്‍ണ്ണ ബാര്‍ബിയായി പോകുന്നത് റോബിക്ക് അനുയോജ്യമായിരുന്നു. ഗോള്‍ഡന്‍ ഗ്‌ളോബില്‍ ഞെട്ടിക്കുന്ന പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും കൂടുതല്‍ നോമിനേഷന്‍ നേടുന്ന ചിത്രമായി മാറാന്‍ ബാര്‍ബിക്കായിരുന്നു.

‘ബാര്‍ബി’ വേനല്‍ക്കാലത്ത് ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ 1.4 ബില്യണ്‍ ഡോളര്‍ സമ്പാദിച്ചാണ് ബോക്‌സോഫീസില്‍ ചരിത്രമെഴുതിയത്. 2023-ലെ ഏറ്റവും മികച്ച വരുമാനം നേടിയ ചിത്രമായും വാര്‍ണര്‍ ബ്രോസിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായും ഇത് മാറി.