Movie News

കാട്ടിലേക്ക് എമി ജാക്‌സണും ; ബ്രിട്ടീഷ് താരത്തെയും വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫി പ്രണയം പിടികൂടി

സിനിമയ്ക്ക് അപ്പുറത്തുള്ള തങ്ങളുടെ ഇഷ്ങ്ങളും വിനോദങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് കെ ടൗണിലെ താരങ്ങള്‍. നടന്‍ അജിത് കുമാറിന്റെ കാറുകളോടും ഫോട്ടോഗ്രാഫിയോടുമുള്ള കമ്പം ഏറെക്കുറെ പ്രശസ്തിയാര്‍ജ്ജിച്ചതാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടി മാളവികാ മോഹനും വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിയിലുള്ള തന്റെ കമ്പം ആരാധകരെ തുറന്നുകാട്ടിയിരുന്നു.

ഇനി അടുത്തത് ബ്രിട്ടീഷുകാരിയും ഇന്ത്യന്‍ നടിയും മോഡലുമൊക്കെയായ എമി ജാക്‌സന്റെ ഊഴമാണ്. വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിയിലുള്ള തന്റെ കമ്പം താരവും സാമൂഹ്യമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരിക്കുകയാണ്. തന്റെ ഒരു സ്വപ്‌നം സത്യമായതായി നടി താന്‍ ക്ലിക്ക് ചെയ്ത ഏതാനും ഫോട്ടോകള്‍ ഷെയര്‍ ചെയ്തു കൊണ്ട് കുറിച്ചു. ”മൂന്ന് വര്‍ഷമായി മര്‍ലോണിനെപ്പോലെ അവിശ്വസനീയമായ ഒരു വന്യജീവി ഫോട്ടോഗ്രാഫറുമായി കാട്ടില്‍ ആനകളുടെ ഫോട്ടോ എടുക്കുന്നു, 2023 അവസാനത്തോടെ അത് സംഭവിച്ചു.” നടി കുറിച്ചു.

അതേസമയം അരുണ്‍വിജയ് നായകനാകുന്ന മിഷന്‍ എന്ന സിനിമയുടെ ആദ്യഭാഗമാണ് നടി അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. ജനുവരി 12 ന് റിലീസ് ചെയ്യുന്ന സിനിമയില്‍ ബ്രിട്ടീഷ് ഏജന്റായിട്ടാണ് എമി എത്തുന്നത്. അരുണ്‍വിജയ് തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നതും. 2019-ല്‍ നടി മാളവിക മോഹനന്‍ ആഫ്രിക്കയിലേക്ക് ഒരു അവധിക്കാലം ആഘോഷിക്കാന്‍ പോയപ്പോള്‍ എടുത്ത ഫോട്ടോകള്‍ പുറത്തുവിട്ടിരുന്നു.