Hollywood

ചിരിപ്പിച്ച് കൊല്ലാന്‍ വെമ്പുന്ന മീന്‍ ഗേള്‍സും പേടിപ്പിച്ചു കൊല്ലാന്‍ നൈറ്റ് സ്വിമ്മും ; ഹോളിവുഡ് പ്രേക്ഷകര്‍ക്ക് ജനുവരിയില്‍ വരുന്ന സിനിമകള്‍

ഓപ്പണ്‍ഹെയ്മറും ബാര്‍ബിയും അടക്കമുള്ള സിനിമകള്‍ നല്‍കിയ 2023 ന് പിന്നാലെ ഈ വര്‍ഷം എത്താനിരിക്കുന്ന മികച്ച സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ഹോളിവുഡ് ആരാധകര്‍. ചിരിപ്പിച്ച് മറിക്കുന്ന മീന്‍ഗേള്‍സ് മുതല്‍ പേടിപ്പിച്ച് കൊല്ലുന്ന നൈറ്റ് സ്വിം വരെ അനേകം സിനിമകളാണ് പുതുവര്‍ഷത്തിലെ ആദ്യ മാസത്തില്‍ പ്രേക്ഷകരെ തേടി വരാനിരിക്കുന്നത്.

നൈസ്സ് സ്വിം, ഹീ വെന്റ് ദാറ്റ്‌വേ, ദി പെയ്ന്റര്‍, ദി ബ്രിക് ലെയര്‍ എന്നീ സിനിമകള്‍ ജനുവരി 5 നാണ് റിലീസ് ചെയ്യുന്നത്. നാലു സിനിമകളും സസ്‌പെന്‍സും ത്രില്ലും ഹൊററുമൊക്കെ ചേര്‍ന്നതാണ്. വാളര്‍ കുടുംബം പുതിയതായി വാങ്ങിയ പുതിയ വീട്ടില്‍ താമസിക്കാന്‍ ചെല്ലുമ്പോള്‍ അവിടുത്തെ സ്വിമ്മിംഗ് പൂളില്‍ ഒളിച്ചിരിക്കുന്ന അതിന്ദ്രീയ ശക്തികള്‍ വീട്ടുകാരെ വേട്ടയാടുന്നതാണ് ബ്രെയ്‌സ് മക്ഗ്വയര്‍ സംവിധാനം ചെയ്തിരിക്കുന്ന സിനി മറയുന്നത്. വൈറ്റ് റസലും കെറി കോണ്ടനും എമിലി ഹോഫറലുമാണ് സിനിമയിലെ താരങ്ങള്‍. സീരിയല്‍ കില്ലറായിരുന്ന ലാറി ലീ റാനസിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട സിനിമയാണ് ഹീ വെന്റ് ദാറ്റ് വേ. യൂറോറിയ, ദി കിസ്സിംഗ് ബൂത്ത് താരം ജേക്ക് എലോര്‍ഡിയും ചിത്രത്തിലെത്തുന്നു. മുന്‍ സിഐഎ ഉദ്യോഗസ്ഥന്റെ പഴയ ഒരു ശത്രുവുമായുള്ള പോരാട്ടം പറയുന്ന ദി പെയ്ന്ററില്‍ ചാര്‍ലി വെബര്‍, ജോണ്‍ വോയ്റ്റ്, മാരി അവ്ഗര്‍പോളസ് എന്നിവരാണ് ഈ ആക്ഷന്‍ പാക്ക്ഡ് സിനിമയില്‍ താരങ്ങളാകുന്നത്. ദി ബ്രിക് ലെയറും മികച്ച ത്രില്ലര്‍ സിനിമാ അനുഭവം വാഗ്ദാനം ചെയ്യുന്നു.

ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന മീന്‍ഗേള്‍സ് ജനുവരി 8 ന് എത്തും. 2004 ലെ മാര്‍ക്ക് വാട്ടറിന്റെ കോമഡി സിനിമയുടെ തുടര്‍ച്ചയായ ഈ സിനിമയില്‍ ആംഗറി റീസ്, റെനി റാപ്പ്, ഐലി ക്രവ്‌ലോ, ക്രിസ്റ്റഫര്‍ ബ്രിനി, ടിനാ ഫേ, ടിം മീഡോസ് എന്നിവരെല്ലാമാണ് അഭിനയിക്കുന്നത്. ജനുവരി 12 ന് ദി ബീകീപ്പര്‍, ദി ബുക്ക് ഓഫ് ക്ലീയറന്‍സ് എന്നിവ പ്രേക്ഷകരെ തേടിയെത്തും. കൂട്ടുകാരന്റെയും അയല്‍ക്കാരന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണവും അനന്തരഫലങ്ങളുമാണ് ദി ബീകീപ്പര്‍. ബൈബിളുമായി ബന്ധപ്പെട്ട ഒരു ആശയത്തില്‍ നിന്നും ഉള്‍ക്കൊണ്ട കോമഡി ചിത്രമാണ് ദി ബുക്ക് ഓഫ് ക്ലീയറന്‍സ്.

അന്താരാഷ്ട്ര ബഹിരാകാശ സ്‌റ്റേജനിലെ ബഹിരാകാശ യാത്രികരുടെ ജീവിതം പറയുന്ന ഐഎസ്എസ് ജനുവരി 19 ന് എത്തും. തൊട്ടുപിന്നാലെ ജനുവരി 26 ന് മില്ലേഴ്‌സ് ഗേളും പുറത്തുവരും. ജനുവരി 26 ന് സംതിംഗ്‌സ് ഐ തിങ്ക് എബൗട്ട് ഡൈയ്യിംഗും ഹൗസ് കീപ്പിംഗ് ഫോര്‍ ബിഗിനേഴ്‌സും പുറത്തുവരും. സ്വന്തം മരണത്തെക്കുറിച്ച് പകല്‍സ്വപ്‌നം കാണുന്ന ഒരു പെണ്‍കുട്ടിയുടെ ഒറ്റപ്പെടലിനെക്കുറിച്ച് പറയുന്ന സിനിമയാണ് സംടൈംസ് ഐ തിങ്ക് എബൗട്ട് ഡയ്യിംഗ്. അമ്മയാകുന്നത് സ്വപ്‌നത്തില്‍ പോലുമില്ലാത്ത ദിതാ എന്ന യുവതിക്ക് സാഹചര്യവശാല്‍ കൂട്ടുകാരിയുടെ കുസൃതിക്കാരികളായ രണ്ടു പെണ്‍മക്കളെ വളര്‍ത്തേണ്ടി വരുന്നതിനെക്കുറിച്ച് പറയുന്ന സിനിമയാണ് ഹൗസ് കീപ്പിംഗ് ബിഗിനേഴ്‌സ്.