ദക്ഷിണേന്ത്യയിലെ മുന്‍നിര നടിമാരില്‍ മുന്നിലുള്ള തൃഷ 13 വര്‍ഷത്തിന് ശേഷം ബോളിവുഡിലേക്ക് തിരിച്ചെത്തുന്നു. ഹിന്ദിയിലെ തന്റെ രണ്ടാമത്തെ ചിത്രത്തിന് തൃഷ കരാറൊപ്പിട്ടതായി റിപ്പോര്‍ട്ട്.
സംവിധായകന് വിഷ്ണു വര്‍ദ്ധന്റെ അടുത്ത ഹിന്ദി സിനിമയില്‍ അവര്‍ പ്രധാന വേഷം ചെയ്യുമെന്ന് പറയപ്പെടുന്നു. ചിത്രത്തില്‍ സല്മാന് ഖാനൊപ്പം തൃഷയും പ്രധാന വേഷത്തില്‍ എത്തുന്നതായിട്ടാണ് വിവരം. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രിയദര്‍ശന്റെ ‘ഖട്ടാ മീഠാ’ ആയിരുന്നു ഹിന്ദിയിലെ തൃഷയുടെ ആദ്യ സിനിമ. 2010ല്‍ പുറത്തിറങ്ങിയ സിനിമയില്‍ അക്ഷയ് കുമാറിനൊപ്പം അഭിനയിച്ചു. മലയാളചിത്രം വെള്ളാനകളുടെ നാടിന്റെ ഹിന്ദി റീമേക്കായ പൊളിറ്റിക്കല്‍ ആക്ഷേപഹാസ്യ ചിത്രം ബോക്സോഫീസില്‍ നടിക്ക് ഗുണമായില്ല. 13 വര്‍ഷത്തിന് ശേഷം നടി വീണ്ടും ബോളിവുഡിലേക്ക് വരികയാണ്.
തൃഷ ഇപ്പോള്‍ തമിഴില്‍ അജിത്തിന്റെ ‘വിടമുയാര്‍ച്ചി’, മലയാളത്തില്‍ ‘ഐഡന്റിറ്റി’ എന്നീ ചിത്രങ്ങളുടെ ചിത്രീകരണത്തിലാണ്, രണ്ട് ചിത്രങ്ങളുടെയും ഒരേസമയം ഷൂട്ടിംഗ് തിരക്കിലാണ് തൃഷ. കമല്‍ ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്യാനും അവര്‍ സൈന്‍ ഇന്‍ ചെയ്തിട്ടുണ്ട്, ചിത്രം 2024 ന്റെ തുടക്കത്തില്‍ തിയേറ്ററിലെത്തും.