Hollywood

നെറ്റ്ഫ്‌ളിക്‌സില്‍ ആദ്യദിനം 23.9 ദശലക്ഷം കാഴ്ചകള്‍ ; റിബല്‍മൂണ്‍ : ചൈല്‍ഡ് ഓഫ് ഫയര്‍ കാണാതെ പോകരുത്

സാക്ക് സ്‌നൈഡറിന്റെ റിബല്‍ മൂണ്‍ ഫ്രാഞ്ചൈസിക്ക് ഗംഭീരമായ തുടക്കം. സിനിമയുടെ ആദ്യഭാഗം എ ‘ചൈല്‍ഡ് ഓഫ് ഫയറി’ ന് മൂന്ന് ദിവസം കൊണ്ട് കിട്ടിയത് വന്‍ കാഴ്ചക്കാരെ. ഡിസംബര്‍ 21-ന് രാത്രിയില്‍ റിലീസ് ചെയ്ത സിനിമ കണ്ടത് 23.9 ദശലക്ഷം പേര്‍. പുതിയതായി ഏറ്റവുമധികം ആളുകള്‍ കണ്ട ശീര്‍ഷകം സയന്‍സ് ഫിക്ഷന്‍ ഫാന്റസിയാണെന്ന് നെറ്റ്ഫ്ലിക്സ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

മാന്‍ ഓഫ് സ്റ്റീല്‍, ബാറ്റ്മാന്‍ വി സൂപ്പര്‍മാന്‍ തുടങ്ങിയ ഡിസി സൂപ്പര്‍ഹീറോ സിനിമകള്‍ സംവിധാനം ചെയ്യുന്നതില്‍ പ്രശസ്തനായ സ്‌നൈഡറിന്റെ ഫിലിം മേക്കിംഗ് ബ്രാന്‍ഡിന്റെ കരുത്തില്‍ എ ലിസ്റ്റില്‍ പെടുന്ന ഒരു താരങ്ങളുമില്ലാതാണ് സിനിമ കാഴ്ചക്കാരെ നേടുന്നത്. നെറ്റ്ഫ്ലിക്‌സിന്റെ സയന്‍സ് ഫിക്ഷനില്‍ ലീവ് ദ വേള്‍ഡ് ബിഹൈന്‍ഡ് ആയിരുന്നു ഇതുവരെ മുന്നില്‍.

ജൂലിയ റോബര്‍ട്ട്‌സ്, എതാന്‍ ഹോക്ക്, മഹെര്‍ഷല അലി എന്നിവര്‍ അഭിനയിച്ച ഡ്രാമ ഏഴ് ദിവസം കൊണ്ട് 19.7 ദശലക്ഷം വ്യൂവുകള്‍ നേടി. എന്നാല്‍ എ ചൈല്‍ഡ് ഓഫ് ഫയര്‍ ഇതിനെയാണ് മറികടന്നത്. അതേസമയം ലീവ് ദ വേള്‍ഡ് ബിഹൈന്‍ഡിന് 41.7 ദശലക്ഷം കാഴ്ചകളാണ് കിട്ടിയത്. അതേസമയം 91 ദിവസങ്ങളിലെ കാഴ്ചകള്‍ വെച്ച് കണക്കാക്കുന്ന നെറ്റ്ഫ്ലിക്‌സിന്റെ മികച്ച 10-ല്‍ എത്താനുള്ള പരിധി തന്നെ 135 ദശലക്ഷം മാര്‍ക്ക് ആണ്. 134.9 ദശലക്ഷം വ്യൂസുമായി ക്രിസ് ഹെംസ്വര്‍ത്ത് ആക്ഷന്‍ ചിത്രമായ എക്‌സ്ട്രാക്ഷന്‍ 2 ആണ് പത്താം സ്ഥാനത്ത്. ദ മദര്‍ (136.4 ദശലക്ഷം), ദ ആദം പ്രൊജക്റ്റ് (157.6 ദശലക്ഷം), ഡോണ്ട് ലുക്ക് അപ്പ് (171.4 ദശലം) തുടങ്ങിയവയാണ് പത്തിലെത്തിയ മുന്‍കാല സിനിമകള്‍.

അതേസമയം 230.9 മില്യണ്‍ കാഴ്ചകളുള്ള റെഡ് നോട്ടീസ് ആണ് ഏറ്റവും മുന്നിലുള്ളത്. റയാന്‍ റെയ്‌നോള്‍ഡ്‌സ്, ഡ്വെയ്ന്‍ ജോണ്‍സണ്‍, ഗാല്‍ ഗാഡോട്ട് എന്നിവരായിരുന്നു പിന്നീട് അഭിനയിച്ചത്. റിബല്‍ മൂണ്‍, ഒരു സ്വേച്ഛാധിപത്യ നേതാവിന്റെ സൈന്യത്താല്‍ ഭീഷണി നേരിടുന്ന പ്രപഞ്ചത്തിന്റെ ഏറ്റവും ദൂരെയുള്ള ഒരു സമാധാനപരമായ ഗ്രഹത്തെക്കുറിച്ച് പറയുന്നു.

അവരുടെ അതിജീവനത്തിനുള്ള ഏക പ്രതീക്ഷയാണ് കോറ എന്ന നിഗൂഡ അപരിചിതന്‍. സോഫിയ ബൂട്ടെല്ലയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.