Oddly News

റെക്കോര്‍ഡ് വിലയ്ക്ക് വിറ്റ് 100 വര്‍ഷം പഴക്കമുള്ള വിസ്‌കി, 22.97 കോടി, കാരണം അറിയണ്ടേ?

റെക്കോര്‍ഡ് വിലയ്ക്ക് വിറ്റു പോയിരിയ്ക്കുകയാണ് മക്കല്ലന്‍ അദാമി 1926 വിസ്‌കി. ഇതോടെ ലേലത്തിലൂടെ ആഗോളതലത്തില്‍ വിറ്റഴിക്കപ്പെട്ട ഏറ്റവും മൂല്യമുള്ള മദ്യമായി മാറിയിരിയ്ക്കുകയാണ് മക്കല്ലന്‍ അദാമി 1926 വിസ്‌കി. ശനിയാഴ്ച ലണ്ടനില്‍ നടത്തിയ സോതബീസ് നടത്തിയ ലേലത്തിലാണ് 2.7 ദശലക്ഷം ഡോളര്‍ (22.97 കോടി രൂപ) എന്ന റെക്കോര്‍ഡ് വിലയ്ക്കാണ് വിസ്‌കി വിറ്റുപോയത്.

1926-ല്‍ ഉണ്ടാക്കിയ ലിമിറ്റഡ് എഡിഷന്‍ വിസ്‌കി, കുപ്പിയിലാക്കുന്നതിന് മുമ്പ് 60 വര്‍ഷത്തോളം ഷെറി പീസുകളില്‍ സൂക്ഷിച്ചിരുന്നു. ആകെ 40 കുപ്പി വിസ്‌കി മാത്രമാണ് ഉണ്ടാക്കിയത്. അതില്‍ 12 കുപ്പികളില്‍ മാത്രമേ ഇറ്റാലിയന്‍ കലാകാരനായ വലേരിയോ അദാമി വരച്ച ലേബലുകള്‍ ഉണ്ടായിരുന്നുള്ളൂ. രണ്ടെണ്ണം നശിപ്പിക്കപ്പെട്ട ശേഷം ബാക്കിയുള്ള പത്തില്‍ ഒരു കുപ്പിയാണ് കഴിഞ്ഞ ദിവസം ലേലം ചെയ്തത്. വലേരിയോ അദാമി വരച്ച അപൂര്‍വ്വ വിസ്‌കിക്കുപ്പിയായതിനാലാണ് മക്കല്ലന്‍ അദാമി 1926 ഇത്ര വിലയുള്ളതായത്.

1935 മാര്‍ച്ച് 17 ന് ബൊലോഗ്‌നയില്‍ ജനിച്ച ഒരു ഇറ്റാലിയന്‍ ചിത്രകാരനായിരുന്നു വലേറോ അദാമി. പത്ത് വയസ്സുള്ളപ്പോള്‍ പെയിന്റിംഗ് പാഠങ്ങള്‍ ആരംഭിച്ച അദാമി, ലണ്ടനിലും പാരീസിലും ജോലി ചെയ്തു. ചിലിയന്‍ കലാകാരനായ റോബര്‍ട്ടോ മാറ്റയാലും ഫ്രഞ്ച് പോസ്റ്റ്-ഇംപ്രഷനിസ്റ്റ് പോള്‍ ഗൗഗിനാലും സ്വാധീനിക്കപ്പെട്ട അദാമി പോപ്പ് ആര്‍ട്ടിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. 1959-ല്‍ മിലാനില്‍ ആദ്യ സോളോ ഷോ നടന്നശേഷം തീവ്ര നിറം, വിഘടിച്ച രേഖകള്‍, ഇരുണ്ട രൂപങ്ങള്‍ എന്നിവ കലര്‍ന്ന ഒരു തനതായ ശൈലി അദാമി വികസിപ്പിച്ചെടുത്തിരുന്നു. 1980-കളിലെ മക്കല്ലന്‍ വിസ്‌കി കുപ്പി അദ്ദേഹം ഒരു നഗ്‌ന രൂപത്തിന്റെ ബ്ലാക്ക് ഔട്ട്ലൈനുകളാണ് ചിത്രീകരിക്കുന്നത്.

‘ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വിസ്‌കി’ എന്ന് വിളിക്കപ്പെടുന്ന മക്കല്ലന്‍ അദാമി 1926-യുടെ മറ്റൊരു കുപ്പി 2019ല്‍ സോതബീസ് ഏകദേശം 1.5 ദശലക്ഷം പൗണ്ടിന് വിറ്റിരുന്നു. ഇത്തവണ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വിലയ്ക്കാണ് വിസ്‌കി വിറ്റുപോയത്. ചെറി കമ്പോട്ട്, ഈന്തപ്പഴങ്ങള്‍, മറ്റു പഴങ്ങള്‍, ഓക്ക്, ഡാര്‍ക്ക് ചോക്ലേറ്റ്, ഇഞ്ചി എന്നിവയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതായി മക്കാലന്‍ മാസ്റ്റര്‍ വിസ്‌കി, കിര്‍സ്റ്റീന്‍ കാംബെല്‍ പറഞ്ഞു.