മലയാളി പ്രേക്ഷകന് എന്നും നെഞ്ചോടു ചേർത്തു വയ്ക്കാൻ ഒരുപിടി മികച്ച ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന കമലിന്റെ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന പുതിയ ചിത്രത്തിന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഏറെ കൗതുകകരമായ ഒരു പോസ്റ്ററാണിത്. നായകനായ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം അഞ്ചു സ്ത്രീ കഥാപാത്രങ്ങളുടെ ഫോട്ടോ സഹിതമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഗ്രേസ് ആന്റെണി. സാസ്വിക, മെറീനാ മൈക്കിൾ, അനുഷാ രാജൻ, അഞ്ജലി രാജ് എന്നിവരാണ് പോസ്റ്ററിൽ പ്രത്യഷപ്പെട്ട നടിമാർ.ഒരു ചെറുപ്പക്കാരനു ചുറ്റും അഞ്ചു ചെറുപ്പക്കാരികൾ. ആരെയും ഏതു പ്രായക്കാരേയും ആകർഷിക്കുന്ന ഈ പോസ്റ്റർ ഇതിനകം തന്നെ ഏറെ വൈറലായിരിക്കുകയാണ്.ഈ പോസ്റ്റർ പല സംശയങ്ങൾക്കും ആശങ്കകൾക്കും ഇടനൽകുന്നതാണ്. നായകനായ ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന വിവേകാനന്ദൻ എന്ന കഥാപാത്രത്തിന് ഇത്രയുമധികം സ്ത്രീകളുമായിട്ടുള്ള ബന്ധം എന്താണ്? സർക്കാർ ജീവനക്കാരനായ വിവേകാനന്ദന്റെ ജീവിതത്തിലേക്ക് വ്യത്യസ്ത സാഹചര്യങ്ങളിൽ അഞ്ചു സ്തീകൾ കടന്നുവരുന്നതും ഇത് അവന്റെ ജീവിതത്തിൽ ഏതെല്ലാം തരത്തിൽ സ്വാധീനിക്കുന്നു എന്നതാണ് കമൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
നെടിയത്ത് ഫിലിംസിന്റെ ബാനറിൽ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജ്യം ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജോണി ആന്റെണി, ശരത് സഭാ നിയാസ് ബക്കർ, പ്രമോദ് വെളിയനാട്, സിദ്ധാർത്ഥ് ശിവ, വിനീത് തട്ടിൽ, ജോസുകുട്ടി, മാലാ പാർവ്വതി, നീനാക്കുറുപ്പ്, രമ്യാ സുരേഷ്, മഞ്ജു പിള്ള സ്മിനു സിജോ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഹരി നാരായണന്റെ വരികൾക്ക് ബിജി പാൽ ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം – പ്രകാശ് വേലായുധൻ . എഡിറ്റിംഗ് – രഞ്ജൻ എബ്രഹാം.’ കലാസംവിധാനം – ഗോകുൽദാസ്. കോസ്റ്റ്യും – ഡിസൈൻ – സമീരാ സനീഷ്. മേക്കപ്പ് -പാണ്ഡ്യൻ ചീഫ്അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ബഷീർ കാഞ്ഞങ്ങാട് . കോ- പ്രൊഡ്യൂർസ് – കമാലുദ്ദീൻ, സലിം ,സുരേഷ്, എസ്.എ.