Hollywood

ഹോളിവുഡ് സൂപ്പര്‍താരം ബ്രാഡ്പിറ്റ് 60 ന്റെ നിറവില്‍ ; കാമുകി ഡി റാമോണിനൊപ്പം ജന്മദിനം ആഘോഷിക്കാന്‍ നടന്‍

ഹോളിവുഡ് ആരാധികമാരായ ലോകത്തുടനീളമുള്ള അനേകം സുന്ദരികളുടെ സ്വപ്‌നനായകനായ ബ്രാഡ്പിറ്റിന് അറുപത്. ഡിസംബര്‍ 18 ന് സൂപ്പര്‍താരം ജന്മദിനം ആഘോഷിച്ചു. 1980-കളുടെ അവസാനം മുതല്‍ വ്യവസായത്തിലുള്ള ബ്രാഡ്പിറ്റ് ഹോളിവുഡിലെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ്. കഴിഞ്ഞ തവണ തന്റെ അമ്പത്തൊമ്പതാം ജന്മദിനം അവാര്‍ഡ് ജേതാവായ നടി ഇനെസ് ഡി റാമോണിനൊപ്പമാണ് താരം ആഘോഷിച്ചത്. ഇത്തവണ ആഘോഷം കാമുകിക്കും മക്കള്‍ക്കുമൊപ്പം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഞ്ജലീന ജോളിയില്‍ നിന്ന് വിവാഹമോചനം നേടിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ വലിയ ബന്ധമാണ് ഡി റാമോണുമായുള്ളത്. ആഞ്ജലീന ജോളിയുമായി ആണ്‍മക്കളായ മഡോക്‌സ്, 22, പാക്‌സ്, 20, നോക്‌സ്, 15, കൂടാതെ പെണ്‍മക്കളായ സഹറ, 18, ഷിലോ, 17, വിവിയെന്‍, 15 എന്നിങ്ങനെ നാലു വളര്‍ത്തുമക്കള്‍ ഉള്‍പ്പെടെ ആറു മക്കളെയാണ് ബ്രാഡ്പിറ്റ് പങ്കിടുന്നത്. ഇതില്‍ തന്റെ രക്തത്തിലുള്ള രണ്ട് കുട്ടികളോടും ഇനെസിനോടും ഒപ്പം ജന്മദിനം ആഘോഷിക്കാനായിരുന്നു പരിപാടിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.

അതേസമയം ബ്രാഡ്പിറ്റിന്റെ ജന്മദിനത്തോട് ചേര്‍ന്നാണ് ഡി റാമോണിന്റെയും ജന്മദിനം. ജ്വല്ലറി ഡിസൈനര്‍ ഡിസംബര്‍ 19 ന് അവളുടെ 31-ാം ജന്മദിനം ആഘോഷിക്കുകയാണ്. അതുകൊണ്ടു തന്നെ കാമുകിയും കുട്ടികളുമായി ഒരുമിച്ച് ജന്മദിനം നടന്‍ ആഘോഷിക്കുമോ എന്ന വ്യക്തമല്ല. 2022 ല്‍ നടന്‍ പോള്‍ വെസ്ലിയുമായി വിവാഹബന്ധം വേര്‍പെട്ട ശേഷമാണ് ഡി റാമോണ്‍ ബ്രാഡ്പിറ്റുമായി അടുത്തത്. വളരെ നാളത്തെ ഡേറ്റിംഗിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ബ്രാഡ്പിറ്റ് റാമോണിനെ കാമുകിയായി പരിചയപ്പെടുത്തിയത്. അതേസമയം തന്റെ അടുത്ത കൂട്ടുകാര്‍ക്ക് വേണ്ടി ഈ ആഴ്ച ഒരു ചെറിയ ഒത്തുചേരല്‍ അദ്ദേഹം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഇന്‍സൈഡര്‍ കുറിക്കുന്നു.

പിറ്റ് വിവാഹനിശ്ചയം നടത്താന്‍ പോകുന്നുവെന്ന് കിംവദന്തികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം പൂര്‍ണ്ണമായും അണിയറയിലുള്ളവര്‍ നിഷേധിക്കുന്നുണ്ട്. ”വിവാഹ നിശ്ചയത്തിന്റെ ഏതെങ്കിലും സൂചന അല്ലെങ്കില്‍ വിവാഹം കഴിക്കുകയോ ഒളിച്ചോടുകയോ ചെയ്യുന്നത് സമീപ ഭാവിയിലില്ല.” അവര്‍ പറയുന്നു. അതേസമയം ഹോളിവുഡില്‍ ബ്രാഡ്പിറ്റിനൊപ്പം ജന്മദിനം ആഘോഷിക്കുന്ന മറ്റൊരു സെലിബ്രിട്ടി കൂടിയുണ്ട്. നടി കേറ്റി ഹോംസ്. ഡിസംബര്‍ 18 ന് കേറ്റിക്ക് 45 വയസ്സാണ് തികഞ്ഞിരിക്കുന്നത്.