നടന് വിക്രത്തിനെ അവസാനമായി കണ്ടത് വന്‍വിജയം നേടിയ മണിരത്നത്തിന്റെ പൊന്നിയില്‍ സെല്‍വനിലാണ്. തൊട്ടുപിന്നാലെ പാ രഞ്ജിത്തിന്റെ തങ്കലാനാണ് ആരാധകരെ തേടിവരാന്‍ പോകുന്നത്. അടുത്തതായി താരം എസ്.യു. അരുണ്കുമാറിനൊപ്പമുള്ള സിനിമയാണ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ സിദ്ധാര്‍ത്ഥ് നായകനായ ചിത്തയിലൂടെ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് അരുണ്‍കുമാര്‍.
ഇത് വിക്രത്തിന്റെ അറുപത്തിരണ്ടാമത്തെ സിനിമയായിരിക്കും. വിക്രവും അരുണ്‍കുമാറും ഒത്തുചേരുന്ന ആദ്യ സിനിമയായതിനാല്‍ രണ്ടുപേരുടേയും ആരാധകര്‍ വലിയ ശ്രദ്ധയാണ് സിനിമയില്‍ വെച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് മുമ്പാണ് സിനിമ പ്രഖ്യാപിച്ചത്. സിനിമ ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ്. 2024 ഫെബ്രുവരി മുതല്‍ ചിത്രീകരണം ആരംഭിക്കും. വിക്രത്തിന്റെ ഇതുവരെ കണ്ട സിനിമയുടെ രീതിയേ ആയിരിക്കില്ല ഈ സിനിമയെന്നാണ് ആരാധകര്‍ക്ക് അണിയറക്കാര്‍ നല്കുന്ന സൂചന.
സിനിമയുടെ മറ്റ് താരങ്ങളെയും അഭിനേതാക്കളെയും അണിയറക്കാര്‍ ഉടന്‍ തന്നെ പ്രഖ്യാപിച്ചേക്കും. വിക്രത്തിന്റെ തങ്കലാന് ഒരു പീരിയോഡിക്ക് ഡ്രാമയാണ്. പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ വരുന്ന സിനിമയില്‍ മലയാളനടിമാരായാ മാളവികാ മോഹനും, പാര്‍വതി തിരുവോത്താണ് നായികമാര്‍. പശുപതിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ജി.വി. പ്രകാശ് സംഗീതം ഒരുക്കുന്ന സിനിമ ഉടന്‍ ട്രെയിലര്‍ റിലീസ് ചെയ്യും. അതിനിടയില്‍ ആരാധകര്‍ ദീര്‍ഘകാലമായി കാത്തിരിക്കുന്ന ധ്രുവനക്ഷത്രവും വിക്രത്തിന്റേതായി പുറത്തുവരാനുണ്ട്. ഗൗതം മേനോനാണ് സിനിമയുടെ സംവിധായകന്.