ഹോളിവുഡിലെ എക്കാലത്തെയും ഏറ്റവും സുന്ദരികളായ നൂറു നടിമാരുടെ പട്ടിക എടുത്താല്‍ നിസ്സംശയമായും കാണുന്ന പേരുകളാണ് പെനലൂപ് ക്രൂസ്, സല്‍മാ ഹായേക്ക്, ക്രിസ്റ്റ്യന്‍ സ്റ്റുവര്‍ട്ട് എന്നിവ. അടുത്തിടെ ഈ സൗന്ദര്യങ്ങളുടെ അവിശ്വസനീയമായ ഒരു സംഗമം നടന്നു. മൂന്ന് പേരും ഒരുമിച്ച് ഒരു ആഘോഷത്തില്‍ പങ്കെടുത്തതിന്റെ വാര്‍ത്തയിലാണ് ഹോളിവുഡ് ഗോസിപ്പുകാര്‍.
ആഘോഷം നടത്തിയത് പെനലൂപ് ക്രൂസായിരുന്നു. കാലിഫോര്‍ണിയയിലെ ബെവര്‍ലി ഹില്‍സിലെ മന്ദാരിന്‍ ഓറിയന്റല്‍ റെസിഡന്സില് ചില പ്രത്യേക അതിഥികള്‍ക്കൊപ്പം പ്രത്യേക ഉച്ചഭക്ഷണത്തിനായി രണ്ട് താരങ്ങളും ക്ഷണിച്ചു. ആഘോഷത്തിന്റെ കാരണം മറ്റൊന്നുമല്ല മൈക്കല്‍ മാന്‍ സംവിധാനം ചെയ്ത ‘ഫെരാരി’ എന്ന ചിത്രത്തിലെ പെനലോപ്പിന്റെ ഏറ്റവും പുതിയ വേഷമായിരുന്നു ആഘോഷത്തിന് കാരണം.
ഡിസംബര്‍ 25 ന് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കെ അതിന് മുന്നോടിയായിട്ടായിരുന്നു ആഘോഷം. സൂപ്പര്‍നായികമാരുടെ സംഗമ വേദിയായി ആഘോഷം മാറുകയും ചെയ്തു. ബെവര്‍ലി ഹില്‍സില്‍ ഹോളിവുഡിലെ മൂന്ന് നായികമാര്ക്കുമൊപ്പം പെനലൂപ് ക്രൂസിനൊപ്പം സിനിമയില്‍ അഭിനയിച്ച ചില സഹതാരങ്ങളും സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കുചേരുന്നു.
മൂന്ന് ശക്തരായ സ്ത്രീകള്‍ ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസും ചെയ്തു, അലീസിയ സില്‍വര്‍സ്റ്റോണ്‍, ക്ലിഫ്റ്റണ്‍ കോളിന്‍സ് ജൂനിയര്‍, ഈസ ഗോണ്‍സാലസ്, ജീന ഡേവിസ്, ജാക്വലിന് ബിസെറ്റ്, മരിയ ബെല്ലോ, മരിയ കൊഞ്ചിറ്റ അലോന്‍സോ, പട്രീഷ്യ ആര്‍ക്വെറ്റ്, ക്യൂ ഓറിയങ്ക കില്ച്ചര്, തോറ ബിര്‍ച്ച് എന്നിവരായിരുന്നു ചില പ്രത്യേക അതിഥികള്‍. പങ്കാളി പലോമ ജിമെനെസിനൊപ്പം ആക്ഷന്‍ ഹീറോ വിന് ഡീസലുമുണ്ടായിരുന്നു.