മദ്ധ്യവയസ്സ് കഴിഞ്ഞെങ്കിലും ഇപ്പോഴും സൗന്ദര്യത്തിലും ആരാധകരുടെ ഇഷ്ടത്തിന്റെയും കാര്യത്തില്‍ പാട്ടുകാരിയും നടിയുമായ ജെന്നിഫര്‍ ലോപ്പസ് പുലിയാണ്. താരത്തിന്റെ ആല്‍ബം പോലെ തന്നെ സിനിമകള്‍ക്കും വലിയ പ്രചാരം കിട്ടുന്നു. കഴിഞ്ഞവര്‍ഷം നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത വിജയ ചിത്രങ്ങളില്‍ ഏറ്റവും മുന്നിലുള്ളത് താരത്തിന്റെ ‘ദി മദര്‍’. നെറ്റ്ഫ്ളിക്സില്‍ കഴിഞ്ഞ മെയ് മാസം റിലീസ് ചെയ്ത ചിത്രം ഇതുവരെ കണ്ടത് 249.9 ദശലക്ഷം മണിക്കൂറുകള്‍. ഹോളിവുഡില്‍ വന്‍ ഹിറ്റായ ബാര്ബിയ്ക്കും ഓപ്പണ്‍ ഹൈമറിനും ഒപ്പമാണ് ദി മദറും ഹിറ്റടിച്ചിരിക്കുന്നത്.
127 ദശലക്ഷം കുടുംബങ്ങളും 250 ദശലക്ഷത്തിലധികം ആളുകളും നെറ്റ്ഫ്ലിക്സില്‍ ആദ്യ ആറ് ആഴ്ചകളില്‍ ‘ദ മദര്‍’ കണ്ടുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, ഈ സിനിമ ഔദ്യോഗികമായി നെറ്റ്ഫ്ലിക്സിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാണ്. മകള്‍ക്ക് വേണ്ടി അന്വേഷണം നടത്തുന്ന ഒരു അമ്മയുടെ കഥയാണ് സിനിമ പറയുന്നത്. വെടിയും പുകയും നടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ കോറിയോഗ്രാഫിയുമൊക്കെയായി തകര്‍പ്പന്‍ ആക്ഷന്‍ ചിത്രമാണ് ആരാധകര്‍ക്ക് മദര്‍ വാഗ്ദാനം നല്‍കുന്നത്.
ഈ വിജയം ലോപ്പസിനും അവളുടെ വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് പ്രോജക്റ്റുകള്‍ക്കും ഗുണമാകും. 2024-ല്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമായ സിമു ലിയുവിനൊപ്പം ‘അറ്റ്ലസ്’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ലോപ്പസ്. ക്യാമറയ്ക്കും മുന്നിലും പിന്നിലും ഒരുപോലെ തിളങ്ങുന്ന ജെന്നിഫര്‍ ലോപ്പസ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, അവളുടെ നിര്‍മ്മാണ കമ്പനിയായ ന്യൂയോറിക്കന്‍ പ്രൊഡക്ഷന്‍സിന് കീഴില്‍ നിരവധി സിനിമകളും പ്രോജക്റ്റുകളും നിര്‍മ്മിക്കുന്നതിന് നെറ്റ്ഫ്ലിക്സുമായി കരാര്‍ ഒപ്പിട്ടതായി പ്രഖ്യാപിച്ചിരുന്നു. സംഗീതത്തിലും സിനിമയിലും ഒരുപോലെ മികവ് കാട്ടുന്ന ജെന്നിയുടെ പുതിയ സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.