Movie News

കാര്‍ത്തിക് സുബ്ബരാജിന് ഇനിയെന്ത് വേണം? ‘ജിഗര്‍തണ്ട ഡബിള്‍ എക്‌സ്’ കാണാന്‍ പോകുന്നത് ആരാണെന്നറിയാമോ?

തമിഴിലെ ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റുകളിലൊന്നായ ജിഗര്‍തണ്ട ഡബിള്‍ എക്‌സ് കാണാമെന്ന് ഉറപ്പ് കൊടുത്ത് ഹോളിവുഡ് വമ്പന്‍. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമ കാണാമെന്ന് ഏറ്റിരിക്കുന്നത് ഹോളിവുഡിലെ വമ്പന്‍ താരവും സംവിധായകനുമായ ക്ലിന്റ് ഈസ്റ്റവുഡാണ്. എസ്‌ജെ സൂര്യയും രാഘവേന്ദ്ര ലോറന്‍സും നായകന്മാരായി പുറത്തുവന്ന സിനിമ സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജ് സമര്‍പ്പിച്ചത് ക്ലിന്റ് ഈസ്റ്റ്‌വുഡിനും ഇന്ത്യയുടെ ലോകസംവിധായകനായിരുന്ന സത്യജിത് റായിക്കുമായിരുന്നു.

എന്നാല്‍ സിനിമ ഇപ്പോള്‍ കാണാമെന്ന് വാഗ്ദാനം നല്‍കിയരിക്കുകയാണ് സാക്ഷാല്‍ ക്ലിന്റ് ഈസ്റ്റ്‌വുഡ്. ഒരു ആരാധകന്റെ അഭ്യര്‍ത്ഥനയാണ് ഹോളിവുഡ് വമ്പനെ സിനിമയിലേക്ക് ശ്രദ്ധയെ കൊണ്ടുവന്നത്. താരം ഇപ്പോള്‍ ‘ജുറോര്‍ 2’ എന്ന സിനിമ ഒരുക്കുന്ന തിരക്കിലാണെന്നും അതു കഴിഞ്ഞാല്‍ ഉടന്‍ ജിഗര്‍തണ്ട ഡബിള്‍ എക്‌സ് സിനിമ കാണാമെന്ന് ഉറപ്പും നല്‍കിയിരിക്കുകയാണ്. 2014 ല്‍ പുറത്തുവന്ന ജിഗര്‍തണ്ടയുടെ പ്രീക്വലായിട്ടായിരുന്നു ജിഗര്‍തണ്ട ഡബിള്‍ എക്‌സ് സംവിധായകന്‍ ഒരുക്കിയത്. 1975 ലെ ഒരു ഗ്യാംഗ്‌സ്റ്ററും ഒരു സിനിമാക്കാരന്റെയും കഥയാണ് സിനിമ പറഞ്ഞത്. ഇതില്‍ സിനിമാക്കാരനായി എസ്.ജെ. സൂര്യയും ഗ്യാംഗ്‌സ്റ്ററായി രാഘവേന്ദ്രയും അഭിനയിച്ചു.

ഇതിലെ ട്വിസ്റ്റും ടേണുമൊക്കെയാണ് സിനിമ പറഞ്ഞത്. ക്ലിന്റ് ഈസ്റ്റ്‌വുഡ് സിനിമാ കാണാമെന്ന് പറഞ്ഞിരിക്കുന്നത് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന് ഉണ്ടാക്കിയ സന്തോഷം ചെറുതല്ല. കഴിഞ്ഞമാസം പുറത്തുവന്ന സിനിമ ഇതിനകം പ്രേക്ഷകരെയും നിരൂപകരെയും ഒരു പോലെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. ഡിസംബര്‍ 8 മുതല്‍ സിനിമ തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്‌ളീഷിലുമായി നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയിരിക്കുകയാണ്. സിനിമ കണ്ടുകഴിയുമ്പോള്‍ അദ്ദേഹം എന്തായിരിക്കും പറയുകയെന്ന് കേള്‍ക്കാന്‍ കാത്തിരിക്കാന്‍ വയ്യെന്നയിരുന്നു കാര്‍ത്തിക്ക് സുബ്ബരാജ് തന്റെ എക്‌സ് ഹാന്‍ഡിലില്‍ കുറിച്ചത്.