ഹോളിവുഡിലെ ഇറാട്ടിക്ക് ഡ്രാമകളുടെ പട്ടികയില്‍ മുന്നിലുള്ള ‘ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ’ യിലൂടെ വന്‍ ആരാധകവൃന്ദത്തെ നേടിയ നടിയാണ് ഡെക്കോട്ട ജോണ്സണ്. അഭിനയവും സൗന്ദര്യവും ഒരുപോലെ അനുഗ്രഹിക്കപ്പെട്ടിട്ടുള്ള നടിക്ക് ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന് അറിയാമോ?
തന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഉറക്കമാണെന്ന് നടി പറയുന്നു. രാത്രി 10 മണിക്കൂറില്‍ താഴെ ഉറങ്ങിയാല്‍ തനിക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയാറില്ലെന്ന് നടി പറഞ്ഞു. 14 മണിക്കൂര്‍ തുടര്‍ച്ചയായി തനിക്ക് എളുപ്പത്തില്‍ ഉറങ്ങാന്‍ കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ”ഞാന്‍ ജോലി ചെയ്യുന്നില്ലെങ്കില്‍, ഒരു തിങ്കളാഴ്ച അവധിയുണ്ടെങ്കില്‍, എനിക്ക് കഴിയുന്നിടത്തോളം ഞാന്‍ ഉറങ്ങും.” നടി പറഞ്ഞു.
ഉറക്കമാണ് നടിയുടെ ദിനചര്യകള്‍ ആസൂത്രണം ചെയ്യുന്നത് തന്നെ. ആവശ്യത്തിന് ഉറക്കം ലഭിക്കുന്നതിന് പുറമേ, ആഴ്ചയില്‍ അഞ്ച് ദിവസവും താന്‍ വര്‍ക്ക് ഔട്ട് ചെയ്യാറുണ്ട്. യോഗ, ധ്യാനം, ബോഡി വെയ്റ്റ് ട്രെയിനിംഗ് എന്നിവയുടെ മിശ്രിതമാണ് അത്. ദിവസം രണ്ടുതവണ ധ്യാനത്തിനും മാറ്റി വെയ്ക്കുന്നു. ധ്യാനവും പ്രാണായാമവും തന്നെ ഉത്കണ്ഠയില്‍ വളരെയധികം സഹായിക്കുന്നതായും നടി പറഞ്ഞു.