Good News

കാല്‍പ്പാദം ഇല്ലാത്ത കോഴിക്ക് ആരാധകര്‍ അയച്ചു കൊടുത്തത് 60 ജോഡി ചെറിയ ഷൂസുകളും ബൂട്ടുകളും

കാലിഫോര്‍ണിയയിലെ മീക്ക് ഡെവിഗ്നന്റെ നബ്‌സ് എന്ന കോഴിക്കാണ് സോഷ്യല്‍മീഡിയയിലൂടെ സ്‌നേഹം വഴിഞ്ഞൊഴുകിയത്. അസുഖബാധിതനായ നിലയിലാണ് ഡെവിഗ്നന് കാല്‍വിരലുകള്‍ നഷ്ടമായ മലേഷ്യന്‍ സെറാമ ഇനത്തില്‍പ്പെട്ട കോഴിയെ ദത്തെടുത്ത്. അസുഖബാധിതയായി അവശ നിലയില്‍ കിട്ടിയ കോഴിയെ ഉടമ കൃത്യമായി പരിപാലിച്ച് ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവന്നു. കാല്‍വിരലുകള്‍ ഇല്ലാത്ത കോഴിയെ നബ്‌സ് എന്ന് പേരിട്ടായിരുന്നു പരിപാലിച്ചിരുന്നത്.

ശ്രദ്ധയോടെയുള്ള ഈ പരിപാലനവും സ്‌നേഹവും കൊണ്ട് അവള്‍ വീട്ടിലെ ഏറ്റവും അംഗീകാരമുള്ള വളര്‍ത്തുജീവിയായി മാറി. വീട്ടിലെ നായ്ക്കള്‍, പൂച്ചകള്‍, ഗിനി പന്നികള്‍, കൂടാതെ മറ്റ് 11 കോഴികള്‍ എന്നിവയെ ഭരിച്ച് അവള്‍ ഏറെ താമസയാതെ വീട്ടില്‍ ചുറ്റി നടക്കാന്‍ തുടങ്ങി. എന്നാല്‍ കടുപ്പമുള്ള പ്രതലങ്ങളില്‍ സഞ്ചരിക്കുന്നതില്‍ അവള്‍ക്ക് പ്രശ്നമുണ്ടെന്ന് ഡേവിഗ്‌നണ്‍ മനസ്സിലാക്കിയപ്പോള്‍ അവര്‍ അവരുടെ ഏറ്റവും ചെറിയ പൂച്ചയ്ക്കായി വാങ്ങിയതും എന്നാല്‍ ഒരിക്കലും ഉപയോഗിക്കാത്തതുമായ ഒരു ജോഡി ചെറിയ നായ സ്ലിപ്പറുകള്‍ നബ്‌സിന് നല്‍കി. അത് കൂടുതല്‍ സൗകര്യപ്രദമായി. അതിട്ട് അവള്‍ കൂടുതല്‍ സൗകര്യത്തോടെ തന്റെ സഞ്ചാരം തുടര്‍ന്നു.

കഴിഞ്ഞ ജനുവരിയില്‍ തങ്ങളുടെ വിചിത്രമായ ചങ്ങാത്തത്തിന്റെ ഒന്നാം വാര്‍ഷികം ഡെവിഗ്നന്‍ ആഘോഷിച്ചത് കോഴി തന്റെ ചെറിയ ചെരിപ്പില്‍ നടക്കുന്ന വീഡിയോകള്‍ സഹിതം നബ്‌സിനായി ഒരു ടിക്‌ടോക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു. വീഡിയോ പെട്ടെന്ന് വൈറലായി. നബ്‌സിന് കൂടുതല്‍ ഷൂസ് അയച്ചാല്‍ കുഴപ്പമുണ്ടോ എന്ന് കമന്റേറ്റര്‍മാര്‍ ചോദിച്ചു. ഡെവിഗ്നന് അത് വലിയൊരു കാര്യമായി തോന്നി. തന്റെ ചെറിയ ചെറിയ കോഴിയെ സ്‌നേഹിക്കാന്‍ വളരെയധികം ആളുകള്‍ രംഗത്ത് വന്നതായി ഡെവിഗ്നന്‍ പറഞ്ഞു. പാക്കേജുകള്‍ ഡസന്‍ ആയി എത്തിത്തുടങ്ങി, വൈകാതെ സണ്‍ഡേ ഷൂസ്, ബ്ലൂ സ്വീഡ് ഷൂസ്, ദിനോസര്‍ ക്ലാ ബൂട്ട്‌സ്, പ്ലഷ് ബൂട്ടീസ്, ചെരുപ്പുകള്‍ എന്നിവയും നബ്‌സിന് തിരഞ്ഞെടുക്കാനാകും. മൂന്ന് വയസ്സുള്ള പക്ഷി നിലവില്‍ ശാരീരിക പുനരധിവാസത്തിലാണ്.