Movie News

അമീര്‍ സുല്‍ത്താന്റെ ‘മായാവലൈ’യുടെ ടീസര്‍ പുറത്തുവിട്ട് അണിയറക്കാര്‍

കാര്‍ത്തിയുടെ 25 ാം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിനും പരുത്തിവീരന്‍ സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനും പിന്നാലെ സംവിധായകനും നടനുമായ അമീര്‍ സുല്‍ത്താന്‍ നായകനാകുന്ന പുതിയ സിനിമയുടെ ടീസര്‍ പുറത്തുവന്നു.

ശനിയാഴ്ച സോഷ്യല്‍ മീഡിയ വഴിയാണ് അണിയറക്കാര്‍ ടീസര്‍ വിട്ടത്. രമേഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സത്യ, സഞ്ചിത ഷെട്ടി, ശരണ്‍, ധീന, വിന്‍സെന്റ് അശോകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അമീറിന്റെ വോയ്‌സ് ഓവറോടു കൂടിയുള്ളതാണ് ടീസര്‍. തന്നെ രാജന്‍ എന്ന് പരിചയപ്പെടുത്തുകയും സഞ്ചിത സാറായെ സത്യയായും അവതരിപ്പിക്കുന്നതാണ് ടീസര്‍. സിനിമയുടെ ആശയത്തെക്കുറിച്ചുള്ള ചെറിയ നറേഷനും താരം നല്‍കുന്നു.

അവര്‍ മൂന്നുപേരും സ്‌നേഹവും വാത്സല്യവും കരുതലും പങ്കിടുന്നുവെന്നും അദ്ദേഹം തുടര്‍ന്നു പറയുന്നു. എന്നാല്‍ ഒരു പ്രത്യേക സംഭവം അവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുകയും പിരിമുറുക്കം സൃഷ്ടിക്കുന്ന വിവിധ സംഭവങ്ങളും ടീസര്‍ കാണിക്കുന്നു. പക്ഷേ ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.ഛായാഗ്രഹണം റാംജിയും സംഗീതം യുവന്‍ ശങ്കര്‍ രാജയും നിര്‍വ്വഹിക്കുന്നു. അമീര്‍ ഫിലിം കോര്‍പ്പറേഷന്റെ പിന്തുണയോടെ വെട്രിമാരന്റെ ഗ്രാസ്റൂട്ട് ഫിലിം കമ്പനിയാണ് മായാവലൈ പുറത്തിറക്കുന്നത്.