വയര്‍ ചാടുന്നത് ആരോഗ്യപരമായി വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും. അടിവയറ്റിലെ കൊഴുപ്പ്. ഒരിക്കല്‍ വന്നാല്‍ ഇത് പോകാന്‍ സമയമെടുക്കും. പ്രധാനമായും തടി കൂടാനും വയര്‍ കൂടാനുമെല്ലാം ചില കാരണങ്ങളുണ്ട്. പാരമ്പര്യം ഇതിലൊന്നാണ്. പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങളുണ്ടെങ്കില്‍ വയറും തടിയുമെല്ലാം വരാന്‍ സാധ്യതയേറെയാണ്. പിന്നെ ഭക്ഷണശീലങ്ങളാണ്. വറുത്തതും പൊരിച്ചതും കൊഴുപ്പു കൂടുതലുള്ളതും മാംസാഹാരവുമെല്ലാം ഇതിനു കാരണങ്ങളാകാറുണ്ട്. വ്യായാമക്കുറവാണ് തടിയും വയറും കൂടാനുളള മറ്റൊരു പ്രധാന കാരണം. വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നതും രാവിലെ തന്നെ കഴിച്ചാല്‍ നിരവധി ഗുണങ്ങള്‍ നല്‍കുന്നതുമായ പച്ചക്കറികള്‍ ഏതൊക്കെയാണെന്ന് അറിയാം….
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – ഒരു പച്ചക്കറി മാത്രം പതിവായി കഴിച്ചാല്‍ ഒരിക്കലും നിങ്ങളുടെ വയര്‍ കുറയണമെന്നില്ല. ഇതിന് ചെറിയ രീതിയില്‍ വ്യായാമം ചെയ്ത് ശീലിക്കണം. അതുപോലെ തന്നെ നല്ല ഹെല്‍ത്തി ഫുഡ് കഴിച്ച് ശീലിക്കുന്നത്, പ്രത്യേകിച്ച് നല്ലപോലെ പഴം പച്ചക്കറികളും നട്സും ഡയറ്റില്‍ ചേര്‍ക്കുന്നത് നല്ലതാണ്. അമിതമായി പൊരിച്ച ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. അതുപോലെ തന്നെ, മധുരം, ഉപ്പ്, പുളി എന്നിവയുടെ ഉപയോഗവും കുറയ്ക്കുക. പച്ചക്കറികള്‍ നിങ്ങള്‍ ജ്യൂസ് അടിച്ച് പരമാവധി കുടിക്കാതിരിക്കാം. കുടിക്കുകയാണെങ്കില്‍ തന്നെ ചെറിയ അളവില്‍ മാത്രം കുടിക്കുക. കാരണം, ജ്യൂസ് അടിക്കുമ്പോള്‍ പച്ചക്കറികളിലെ നാരുകള്‍ ഇല്ലാതാകുന്നു.അതുപോലെ തന്നെ, പോഷകങ്ങളും നഷ്ടപ്പെടാം.
വെള്ളരിക്ക – വയര്‍ കുറയ്ക്കാന്‍ അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കാനായി ഡയറ്റും വ്യായാമവും എടുക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ ഡയറ്റില്‍ ധൈര്യമായി ചേര്‍ക്കാവുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക. കലോറി വളരെ കുറവും അതുപോലെ നാരുകളുടെ സാന്നിധ്യം അമിതമായി ഉള്ളതിനാല്‍ തന്നെ നിങ്ങള്‍ക്ക് വെള്ളരിക്ക വയര്‍ കുറയ്ക്കാന്‍ ദിവസേന കഴിക്കാവുന്നതാണ്. ധാരാളം വെള്ളത്തിന്റെ അംശവും വെള്ളരിക്കയില്‍ അടങ്ങിയിരിക്കുന്നുണ്ട്. അതിനാല്‍, ശരീരത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും വയര്‍ വേഗത്തില്‍ നിറഞ്ഞതായിട്ടുള്ള പ്രതീതി ഉളവാക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇത് അമിതമായി ആഹാരം കഴിക്കുന്നതില്‍ നിന്നും നിങ്ങളെ തടഞ്ഞ് നിര്‍ത്തുന്നു. കൂടാതെ, ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റമില്‍ കെ, വിറ്റമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ നല്ലതാണ്.
മത്തങ്ങ – വയര്‍ വേഗത്തില്‍ കുറച്ചെടുക്കാന്‍ ഏറ്റവും സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് മത്തങ്ങ. മത്തങ്ങ കറി വെക്കാന്‍ മാത്രമല്ല, സൂപ്പ് തയ്യാറാക്കാനും അതുപോലെ തന്നെ സാലഡില്‍ ചേര്‍ക്കാനും മത്തങ്ങ പലരീതിയില്‍ പ്രഭാതഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കാവുന്നതുമാണ്. കൊഴുപ്പ് അധികം ഇല്ലാത്തതും അതുപോലെ തന്നെ വിറ്റമിന്‍ എ, വിറ്റമിന്‍ സി, പൊട്ടാസ്യം, ബീറ്റ കരോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ് മത്തങ്ങ. ഇതെല്ലാം നമ്മളുടെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ തന്നെ മത്തങ്ങയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം കൃത്യമായി നടക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് കൂടാതെ, ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് കുറയ്ക്കുന്നതിനും അമിതമായി ആഹാരം കഴിക്കുന്നത് കുറയ്ക്കാനും ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കുന്നു. ഇതില്‍ മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് കലോറിയും വളരെയധികം കുറവ് തന്നെ. ഇതും അമിതവണ്ണം കുറയ്ക്കാനും വയര്‍ കുറയ്ക്കാനും സഹായിക്കുന്നുണ്ട്.