ഒരു കാറിന് ചെലവായേക്കാവുന്ന പണം കൊണ്ട് വിയറ്റ്നാമിലെ ഒരു തടിപ്പണിക്കാരന് തടികൊണ്ട് ഒരു കാറങ്ങ് നിര്‍മ്മിച്ചു. വടക്കന്‍ വിയറ്റ്നാമിലെ ബാക് നിന് പട്ടണത്തില്‍, വിദഗ്ദ്ധനായ മരപ്പണിക്കാരനും തീക്ഷ്ണമായ കാര്‍ പ്രേമിയുമായ ട്രൂങ് വാന്‍ ഡാവോയാണ് തടികൊണ്ട് കാര്‍ ഉണ്ടാക്കിയത്.
അനേകര്‍ ആരാധനയോടെ കാണുന്ന ടെസ്ല സൈബര്‍ട്രക്കിന്റെ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ ഒരു തടി പകര്‍പ്പാണ് ട്രൂങ്വാന് തയ്യാറാക്കിയത്. 12 ലക്ഷം രൂപയുടെ (ഏകദേശം 15,000 ഡോളര്‍) നിക്ഷേപവും 100 ദിവസത്തെ പണിയും കൊണ്ടാണ് തടിക്കാര്‍ ഡാവോ നിര്‍മ്മിച്ചത്. ഇത് ഡാവോയുടെ അസാധാരണമായ കഴിവുകള്‍ മാത്രമല്ല, ഓട്ടോമോട്ടീവ് കരകൗശലത്തോടുള്ള അഭിനിവേശവും കൂടിയാണ്.
ഡാവോയുടെ മരപ്പണി വൈദഗ്ദ്ധ്യവും വാഹനപ്രേമവും മുമ്പും സംഗമിച്ചിട്ടുണ്ട്. ഒരു ടാങ്ക്, ബുഗാട്ടിയുടെ പകര്‍പ്പ്, ഒരു ചെറിയ വലിപ്പമുള്ള മെഴ്സിഡസ് എവിടിആര്‍ എന്നിവയെല്ലാം ഡാവോ നിര്‍മ്മിച്ചിട്ടുണ്ട്. എലോണ്‍ മസ്കിനോടുള്ള ആരാധനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഡാവോ സൈബര്‍ട്രക്ക് പ്രോജക്ട് ഏറ്റെടുക്കുകയും തന്റെ യൂട്യുബ് ചാനലായ എന്‍ഡി വുഡ്വര്‍ക്കിംഗ് ആര്‍ട്ടില്‍ പോസ്റ്റും ചെയ്തിട്ടുണ്ട്.
ഒരു മെറ്റല്‍ ചേസിസ്, ഫ്രെയിം, ചക്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തോടെയാണ് കരകൗശലവിദ്യ ആരംഭിച്ചത്, അതില്‍ തടി പാനലുകള്‍, സീറ്റുകള്‍, വീല്‍ ട്രിമ്മുകള്‍ എന്നിവ ചേര്‍ത്തു. അവസാന മിനുക്കുപണികളില്‍ എല്‍ഇഡി ബ്ലിങ്കറുകളും വാതിലുകളില്‍ ഒന്നില്‍ പ്രകാശിതമായ ‘എക്സ്’ ലോഗോയും ഉള്‍പ്പെടുന്നു. തടിയുടെ വാട്ടര്‍പ്രൂഫ് സ്വഭാവത്തിന് ഡാവോ ഊന്നല്‍ നല്കി, തന്റെ അതുല്യമായ സൃഷ്ടിയുടെ പ്രവര്‍ത്തനക്ഷമതയും ഈടുനില്‍പ്പും ഉറപ്പാക്കി.
തടി പിക്ക്-അപ്പ് ട്രക്കിന്റെ പകര്‍പ്പില്‍ ഘടിപ്പിച്ച്, പ്രവര്‍ത്തനക്ഷമമായ സൈബര്ക്വാഡും ഡാവോ രൂപകല്പന ചെയ്തു. അദ്ദേഹം നിര്‍മ്മിച്ച വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അതിവേഗം ശ്രദ്ധ നേടി, ടിക് ടോക്കില്‍ മാത്രം 70 ദശലക്ഷത്തിലധികം കാഴ്ചയാണ് കിട്ടിയത്.