Celebrity

‘ഏട്ടനേയും അജുവിനെയും പറ്റിക്കുന്നത് പോലെ എന്നെ പറ്റിക്കാന്‍ ശ്രമിച്ചാല്‍ ഇങ്ങനെ ഇരിക്കും’ – ധ്യാന്‍ ശ്രീനിവാസന്‍

സൂപ്പര്‍ഹിറ്റ് ചിത്രം ഹെലന്റെ അണിയറപ്രവര്‍ത്തകര്‍ ഒന്നിയ്ക്കുന്ന ചിത്രമാണ് ”ഫിലിപ്‌സ്” . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ വ്യത്യസ്ത രീതിയിലുള്ള പ്രൊമോഷന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ കൊണ്ട് അവര്‍ അറിയാതെ തന്നെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമാക്കുന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന വീഡിയോകളില്‍ കണ്ടിരുന്നത്.

അജുവിന്റേയും വിനീതിന്റേയും എടുത്ത നമ്പറുമായി നായകന്‍ കൂടിയായ നോബിന്‍ ബാബു തോമസ് ധ്യാന്‍ ശ്രീനിവാസന്റെ അടുത്തും എത്തുന്നതാണ് പുതിയ വീഡിയോയില്‍. ‘ഏട്ടനേയും അജുവിനെയും പറ്റിക്കുന്നത് പോലെ എന്നെ പറ്റിക്കാന്‍ ശ്രമിച്ചാല്‍ ഇങ്ങനെ ഇരിക്കും,’ എന്നാണ് ധ്യാന്‍ വീഡിയോയ്ക്ക് അടിക്കുറിപ്പു നല്‍കിയിരിക്കുന്നത്. വീഡിയോയില്‍ ധ്യാനിന്റെ അടുത്ത് നോബിന്‍ എത്തുമ്പോള്‍ നോബിനെ ക്യാരവാനിലേക്ക് ധ്യാന്‍ വിളിച്ച് കയറ്റുകയാണ്. കൂടെ കുറച്ചു പേരെയും വിളിച്ചു കയറ്റി നോബിളിന് കണക്കിന് കൊടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ ഫിലിപ്‌സിന്റെ റിലീസ് ഒന്നു വൈകുമെന്നും ഡിസംബര്‍ ഒന്നിനായിരിയ്ക്കും ചിത്രം റിലീസിന് എത്തുന്നതെന്നുമാണ് ക്യാരവാനില്‍ നിന്ന് ഇറങ്ങിയ ശേഷം ധ്യാന്‍ പറയുന്നത്.

ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ്. മാത്തുക്കുട്ടി സേവ്യറും ആല്‍ഫ്രഡും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മുകേഷ്, ഇന്നസെന്റ്, നവനി ദേവാനന്ദ്, ക്വിന്‍ വിബിന്‍, ശ്രീധന്യ, അജിത് കോശി, അന്‍ഷാ മോഹന്‍, ചാര്‍ലി, സച്ചിന്‍ നാച്ചി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അന്തരിച്ച നടന്‍ ഇന്നസന്റിന്റെ അവസാന ചിത്രമാണിത്.

വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.instagram.com/reel/Cz_LDvevoQ_/?utm_source=ig_web_copy_link