വിജയ് യുടെ സൂപ്പര്‍ഹീറോ പ്ളോട്ടുള്ള സിനിമയില്‍ തനിക്ക് സൂപ്പര്‍നായികയായി അഭിനയിക്കണമെന്ന് നടി സാമന്ത. വിജയ് നായകനായി തൃഷ നായികയായി ലിയോ വന്‍ വിജയം നേടുന്ന സാഹചര്യത്തിലാണ് തന്റെ ആഗ്രഹം സാമന്ത തുറന്നു പറഞ്ഞിരിക്കുന്നത്. വിജയ് യുടെ ഫിറ്റ്നസ് സൂപ്പര്‍ഹീറോ പ്ളോട്ടുള്ള സിനിമകളില്‍ സൂപ്പര്‍നായികയായി അഭിനയിക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് നടി പറഞ്ഞു.
അതേസമയം ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ജോഡിയാണ് വിജയ് – സാമന്ത. എആര്‍ മുരുകദോസാണ് ഇരുവരേയും ആദ്യമായി ഒരു സിനിമയില്‍ ഒന്നിപ്പിച്ചത്. താരത്തിന്റെ വന്‍ ഹിറ്റുകളില്‍ ഒന്നായ കത്തിയില്‍ വിജയ്ക്ക് നായികയായത് സാമന്തയായിരുന്നു. ഇരുവരുടേയും കെമിസ്ട്രി സിനിമയില്‍ വിജയിക്കുകയും ചെയ്തു. ഇതോടെ ഇവരെ വെച്ച് കുടുതല്‍ സിനിമകള്‍ പുറത്തുവന്നു.
ഇതിന് ശേഷം ആറ്റ്ലി സംവിധാനം ചെയ്ത തെരിയിലും മെര്‍സലിലും വീണ്ടും ഇരുവരും നായികാനായകന്മാരായി ഈ സിനിമകളും വന്‍ വിജയമായി തീര്‍ന്നതോടെ ഇരുവരും ഒന്നിക്കുന്ന അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഇരുവരും ഇപ്പോള്‍ അവരവരുടേതായ സിനിമകളുമായി മുമ്പോട്ട് പോകുകയാണ്.