Celebrity

കറുത്ത ബോഡിസ്യൂട്ടില്‍ അതീവ സെക്‌സി ലുക്കില്‍ സോഫിയ വെര്‍ഗാര ; സൂപ്പര്‍ ഗ്‌ളാമറസ് ചിത്രം

മികച്ച ഫാഷന്‍ സെന്‍സുള്ള സോഫിയ വെര്‍ഗാര ആരാധകരെ അവരുടെ സൗന്ദര്യത്തില്‍ തളച്ചിടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. സമയാസമയത്ത് ബീച്ച് വസ്ത്രങ്ങളും ബോഡി സ്യൂട്ടുമൊക്കെയായി ഗ്‌ളാമറസ് ചിത്രങ്ങള്‍ ഇട്ടുകൊണ്ട് സോഷ്യല്‍ മീഡിയ ടൈംലൈനില്‍ ആരാധകരെ പിന്തുടരാന്‍ അവര്‍ നിരന്തരം നിര്‍ബ്ബന്ധിതമാക്കുന്നു.

അടുത്തിടെ കറുത്ത ബോഡിസ്യൂട്ടിലുള്ള ചിത്രത്തിനൊപ്പം നടി ആരാധകരെ ഞെട്ടിച്ചു. കറുത്ത നിറത്തില്‍ വീതിയേറിയ നെക്ക്ലൈനുള്ള ഫിഗര്‍ ഹഗ്ഗിംഗ് ബോഡിസ്യൂട്ട് ധരിച്ചു ഒരു കസേരയില്‍ ഇരിക്കുന്ന നിലയിലുള്ള സൂപ്പര്‍ ഗ്‌ളാമറസ് ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. കണ്ണാടിക്ക് മുന്നില്‍ പോസ് ചെയ്തു. അമേരിക്കാസ് ഗോട്ട് ടാലന്റ് പരിപാടിയുടെ ജഡ്ജായ നടി ഒരു ജോഡി ഭീമാകാരമായ വെള്ള നിറമുള്ള മത്സ്യ കമ്മലുകളും ഇരു കൈകളിലും സ്വര്‍ണ്ണ വളകളും അണിഞ്ഞിട്ടുണ്ട്. കനത്ത തവിട്ട് നിറത്തിലുള്ള കണ്ണുകളും തവിട്ട് നിറത്തിലുള്ള ലിപ്റ്റിക് ഷേഡ് ഉപയോഗിച്ച ചുണ്ടുകളും ചുവന്നു തുടുത്ത കവിളുകളുമൊക്കെയായി മനോഹര മേക്കപ്പിലാണ് നടി വരുന്നത്. സോഫിയ തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തിട്ടുള്ള സെക്‌സി ചിത്രം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

ഇന്‍സ്റ്റാഗ്രാമില്‍ അവള്‍ക്ക് 31.8 മില്യണ്‍ ആരാധകരുണ്ട്. ഫോട്ടോഗ്രാഫുകള്‍ക്കൊപ്പംഎല്ലാവര്‍ക്കും ‘ഗുഡ് മോര്‍ണിംഗ്’ ആശംസിച്ചിട്ടുണ്ട്. അടുത്തിടെയാണ് സോഫിയ വെര്‍ഗാര തന്റെ ഭര്‍ത്താവ് ജോ മംഗനിയല്ലോയില്‍ നിന്ന് വേര്‍പിരിഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നത്. വിവാഹമോചനത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. അതേസമയം മറുവശത്ത് ജസ്റ്റിന്‍ സലിമാനുമായി ഡേറ്റിംഗിലുമാണ് താരം. സലിമാന്‍ ഒരു ഓര്‍ത്തോപീഡിക് സര്‍ജനാണ്, മോഡേണ്‍ ഫാമിലി സ്റ്റാറിനോട് അടുത്ത ഒരു സ്രോതസ്സ് യുഎസ് വീക്ക്ലിയോട് പറഞ്ഞു, അവള്‍ അവനില്‍ വീഴുകയാണെന്നും അതിശയകരമായ കെമിസ്ട്രിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.