സൂര്യയും ജ്യോതികയും വിവാഹിതരായിട്ട് ഇപ്പോള്‍ 17 വര്‍ഷത്തിലേറെയായി. വര്‍ഷങ്ങളായി സെലിബ്രിറ്റി ദമ്പതികള്‍ ഐക്കണിക് ജോഡിയാണ്. ഇരുവരും ഇപ്പോഴും നിരവധി ഹൃദയങ്ങള്‍ കവര്‍ന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ സൂര്യയും ജ്യോതികയും ഒരുമിച്ച് ദീപാവലി ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചു.
”ജീവിതം എങ്ങനെ ആഘോഷിക്കാമെന്ന് കാണിച്ചുതന്നതിന് നന്ദി പൊണ്ടാട്ടി (ഭാര്യ)” എന്ന അടിക്കുറിപ്പ് എഴുതുകയും ചെയ്തു. 2000കളുടെ തുടക്കം മുതല്‍ തമിഴ് സിനിമയിലെ ഏറ്റവും മികച്ച ജോഡിയാണ് സൂര്യയും ജ്യോതികയും, ഇരുവരും വിവിധ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2006 ലായിരുന്നു ഇരുവരുടേയും വിവാഹം. അതിന് മുമ്പ് നിരവധി വര്‍ഷങ്ങളോളം ഡേറ്റിംഗ് നടത്തിയിട്ടുണ്ട്. ഈ ദമ്പതികള്‍ക്ക് ഒരു പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയും ഉണ്ട്.
സൂര്യയ്ക്ക് വേണ്ടി തമിഴില്‍ പ്രാവീണ്യം നേടിയയാളാണ് ജ്യോതിക. മുംബൈയില്‍ ജനിച്ച മറ്റൊരു സംസ്കാരത്തില്‍ നിന്നും ഭാഷയില്‍ നിന്നുമാണ് വന്നതെങ്കിലും തടസ്സങ്ങളെയെല്ലാം മറികടന്ന് സൂര്യയെ സ്വന്തമാക്കുകയുമായിരുന്നു. 1999-ല്‍ പുറത്തിറങ്ങിയ പൂവെല്ലാം കെട്ടുപ്പാര്‍, ഉയിരിലെ കലന്തത്ത്, കാക്ക കാക്ക, പേരഴകന്‍, മായാവി, സില്ലു ഒരു കാതല്‍ തുടങ്ങി അനേകം സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ഇടയ്ക്ക് ചെറിയ ഇടവേളയെടുത്ത നടി 2015-ല്‍ 36 വയസ്സിനിലേ എന്ന സിനിമയിലൂടെ തിരിച്ചെത്തി. ചലച്ചിത്രനടി നഗ്മ സഹോദരിയാണ്. ജ്യോതികയുടെ ആദ്യ ചിത്രം ഹിന്ദി ചിത്രമായ ഡോലി സജാകെ രഖന എന്ന ആണ്. ഇത് സംവിധാനം ചെയ്തത് പ്രിയദർശൻ ആണ്