ബോംബെ ബീഗം എന്ന വെബ്‌സീരീസിലൂടെ വന്‍ തിരിച്ചുവരവാണ് ബോളിവുഡ് മുന്‍ നായികയും നടി ആലിയ ഭട്ടിന്റെ ചേച്ചിയുമായ പൂജാഭട്ട് നടത്തിയത്. ഇതിന് പിന്നാലെ സല്‍മാന്റെ ബിഗ്‌ബോസ് 2 ലെ അഞ്ചു ഫൈനലിസ്റ്റുകളില്‍ ഒരാളുമായി അവര്‍ അടുത്തിടെ ശ്രദ്ധനേടി. മനസ്സിലുള്ളത് തുറന്നു പറയുന്നതില്‍ പേരുകേട്ട നടി അടുത്തിടെ തന്റെ തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ചും മദ്യപാന ശീലത്തെക്കുറിച്ചും അതില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തിയ പോരാട്ടത്തെക്കുറിച്ച് അടുത്തിടെ മുംബൈയില്‍ ഒരു ചടങ്ങില്‍ തുറന്നു പറഞ്ഞു.
ഒരു തകര്‍ന്ന ദാമ്പത്യത്തിലാണ് ഞാന്‍ എന്നെ കണ്ടെത്തിയത്. രണ്ടുപേരും പരസ്പരം ചതിക്കുകയോ അതില്‍ താല്‍പ്പര്യം കാണിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ ഒരു സ്ത്രീ എന്ന നിലയില്‍, എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടുവെന്ന് മനസ്സിലായി. വേദനാജനകമായ സാഹചര്യം ഉണ്ടായിട്ടും അത് തകര്‍ന്നില്ല. എന്നാല്‍ വിരസത നിറഞ്ഞതായിരുന്നു. ഈ പ്രക്രിയയില്‍ സമൂഹം എനിക്കായി വെച്ചിരിക്കുന്ന പെട്ടി ടിക്ക് ചെയ്തപ്പോള്‍ അനുയോജ്യമല്ലാത്ത ഒരു ദാമ്പത്യത്തിലാണ് കുടുങ്ങിയിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കുറച്ച് സമയമെടുത്തു. എന്റെ സ്ത്രീത്വം നഷ്ടപ്പെട്ടു. ഞാന്‍ ആരാണെന്ന് പോലും ഞാന്‍ മറന്നു, അയാള്‍ തികച്ചും അത്ഭുതകരമായ ഒരു മനുഷ്യനായിരുന്നു. പക്ഷെ എന്റെ ആത്മാവില്‍ ഒരു ഏകാന്തത ഉണ്ടായിരുന്നു.
‘മദ്യം ഒരു കോപ്പിംഗ് മെക്കാനിസമായിട്ടാണ് ഉപയോഗിച്ചതെന്നും നടി പറഞ്ഞു. ”മദ്യം ഒരു ബാന്‍ഡ് എയ്ഡായിട്ടാണ് ആദ്യം ഉപയോഗിച്ചത്. എന്നാല്‍ അതെന്നെ കുടുക്കിലാക്കി. അതിന്റെ ചങ്ങലയില്‍ ബന്ധിച്ചു. ആദ്യം ഒരു നല്ല ഭാര്യയായി. പിന്നെ കുപ്പികൊണ്ട് സംതൃപ്തി നേടുക എന്ന നിലയിലായി. ഒരു മോശം ബന്ധവും മദ്യകുപ്പിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഞാന്‍ സ്വയം ചോദിച്ചു. അതിനാല്‍, എന്റെ വേദനയും ശൂന്യതയും കൈകാര്യം ചെയ്യാന്‍ ഞാന്‍ പഠിച്ചു, അതില്‍ നിന്ന് എന്തോ മാന്ത്രികത ഉയര്‍ന്നു വന്നു. ഞാന്‍ കുപ്പിയെ ചവിട്ടിപ്പുറത്താക്കി. ഇപ്പോള്‍ ശാന്തയായിട്ട് ഏഴ് വര്‍ഷമായി.” നടി പറഞ്ഞു.
അടുത്തിടെ അണ്‍ചെയിന്‍ മൈ ഹാര്‍ട്ട് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയാണ് നടി തന്റെ സ്വകാര്യതകള്‍ പരസ്യമായി പറഞ്ഞത്. അതേസമയം തന്റെ സഹോദരി ആലിയയ്ക്ക് എന്താണ് പങ്കുവെക്കേണ്ടതെന്ന് അറിയാവുന്നതുകൊണ്ടാണ് അവര്‍ ഇത്രയധികം വിജയിച്ചിരിക്കുന്നതെന്നും പറഞ്ഞു.സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ താന്‍ പ്രശസ്തിയുടെ നാലാമത്തെ സീസണ്‍ എന്ന് അവര്‍ വിളിക്കുന്നത് ആസ്വദിക്കുകയാണെന്നും നടി പറഞ്ഞു.
”ഒരു കലാകാരന്റെ ജീവിതത്തില്‍ നാല് സീസണുകള്‍ ഉണ്ട്. ആദ്യം അവര്‍ പറയുന്നു അവന്/അവള്‍ക്ക് കഴിവുണ്ടെന്ന്. പിന്നീട് അവള്‍ വന്നെന്ന്, അവര്‍ പറഞ്ഞു. അതുകഴിഞ്ഞ് അവള്‍ കഴിഞ്ഞുവെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ തിരിച്ചെന്നും. ഞാന്‍ ഇപ്പോള്‍ ബോംബെ ബീഗവുമായി മടങ്ങിയെത്തി.” അവര്‍ പറഞ്ഞു.