Celebrity

‘ദിവസത്തിന്റെ അവസാനം ഞങ്ങളും മനുഷ്യരാണ്’ രശ്മികയ്ക്ക് പ്രത്യേക നന്ദി ; പ്രതികരിച്ച് മൃണാള്‍ ഠാക്കൂര്‍

അശ്‌ളീലചിത്രം നെറ്റില്‍ എത്തിയതിന് പിന്നാലെ കടുത്ത പ്രതിഷേധവുമായി നടി രശ്മികാമന്ദാന രംഗത്ത് വന്നിരുന്നു. ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് അശ്‌ളീലദൃശ്യങ്ങള്‍ ഉണ്ടാക്കുന്നതിനെ പൊതുഇടത്ത് വിമര്‍ശനം ഉന്നയിച്ച നടിക്ക് സിനിമാരംഗത്ത് നിന്നും വലിയ പിന്തുണയാണ് ഉണ്ടായത്.

വിവിധ താരങ്ങളും രശ്മികയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പൊതു ഇടത്തില്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ തയ്യാറായ രശ്മികയ്ക്ക് പ്രത്യേക അഭിനന്ദനം എന്നായിരുന്നു നടി മൃണാള്‍ സെന്‍ ഠാക്കൂറിന്റെ പ്രതികരണം. രശ്മികയ്ക്ക് പ്രത്യേകം നന്ദി പറയണമെന്നും നടിയുടെ പോസ്റ്റില്‍ പറയുന്നു.

”എല്ലാ ദിവസവും അവര്‍ സ്ത്രീ അഭിനേതാക്കളെ അശ്ലീലമായി ചിത്രീകരിക്കുകയും അവരുടെ സ്വകാര്യഭാഗങ്ങള്‍ സൂം ചെയ്യുകയും വീഡിയോകള്‍ എഡിറ്റ് ചെയ്യുകയും ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയും ചെയ്യുന്നു. ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ എവിടേക്കാണ് പോകുന്നതെന്ന് നടി ചോദിച്ചു.

നടിമാരായതിനാല്‍ അവര്‍ക്ക് വളരെയധികം ശ്രദ്ധ ലഭിക്കുക സ്വാഭാവികമാണ്. എന്നാല്‍ ദിവസത്തിന്റെ അവസാനം നമ്മളും മനുഷ്യരാണെന്നും എന്തിനാണ് അതിനെക്കുറിച്ച് സംസാരിക്കാന്‍ മടിക്കുന്നതെന്നും നടി ചോദിച്ചു. രശ്മികയ്ക്ക് പിന്നാലെ കത്രീനാ കൈഫിന്റെ ചിത്രവും ഡീപ്‌ഫേക്കിന വിധേയമായി.

ഇതോടെ കേന്ദ്ര മന്ത്രിസഭയും താക്കീതുമായി രംഗത്ത് വന്നിട്ടുണ്ട്. ഡീപ് ഫേക്ക് വീഡിയോ ഉണ്ടാക്കിയാല്‍ 3 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ അനുഭവിക്കുമെന്നും പറയുന്നു.