Crime

ഒരേ സമയം നാലു ഭര്‍ത്താക്കന്മാര്‍, അവര്‍ പരസ്പരം കാണാതെ കബളിപ്പിക്കല്‍… സിനിമയെ വെല്ലുന്ന കഥ പൊളിഞ്ഞതിങ്ങനെ

നിയമപരമായി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ സ്ത്രീ അതിന് ശേഷം വിവാഹം കഴിച്ച് വഞ്ചിച്ചത് മൂന്ന് പുരുഷന്മാരെ. ഇവരില്‍ നിന്നെല്ലാം 100,000 ഡോളര്‍ വഞ്ചിച്ചതിന് ചൈനക്കാരി ഷൗവിനെതിരേ വഞ്ചനാക്കുറ്റം ചുമത്തി പത്തുവര്‍ഷം തടവിന് ശിക്ഷിച്ചു.

ഭര്‍ത്താവിന് സ്വന്തമായി ഒരു ബിസിനസ്സും നല്ല സാമ്പത്തിക സ്ഥിതിയും ഉണ്ടായിരുന്ന കുടുംബത്തില്‍ നിന്നുമായിരുന്നു യുവതി മറ്റു മൂന്ന് പേരെ കൂടി വിവാഹം കഴിക്കുകയും വര്‍ഷങ്ങളോളം നാല് ഭര്‍ത്താക്കന്മാരും തമ്മില്‍ അറിയാതെ അവരെ കബളിപ്പിച്ചിരുന്നതും. ബിസിനസുകാരനായതിനാല്‍ ഭര്‍ത്താവ് വീട്ടില്‍ കൂടുതല്‍ സമയം കാണാത്തതും അയാളുടെ തിരക്കും അവര്‍ക്ക് അനുകൂല ഘടകമായി മാറി.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഷൗ പണി തുടങ്ങിയത്. വരനെ ആവശ്യമുണ്ടെന്ന് പറഞ്ഞ് അവര്‍ മാട്രിമോണിയലില്‍ എത്തി. സുന്ദരിയായിരുന്നതിനാല്‍ പുരുഷന്മാരുടെ ശ്രദ്ധയില്‍ പെടാനും ഇഷ്ടം നേടാനും കാരണമായി. വിവാഹത്തിന് മുമ്പ്, എല്ലാവരുമായും ഡേറ്റിംഗിലും ഏര്‍പ്പെട്ടു.

വിവാഹത്തിന്റെ സിവില്‍ നടപടികളെ മറികടക്കാന്‍ ഷൗ ഒരു ബുദ്ധിപരമായ നുണ പ്രയോഗിച്ചു. തന്റെ വീട് അനധികൃതമായി പൊളിച്ചുവെന്നും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകാന്‍ താന്‍ അവിവാഹിതയായി തുടരണമെന്നും അവര്‍ പുരുഷന്മാരോട് പറഞ്ഞു. പ്രത്യക്ഷത്തില്‍ അവര്‍ക്കാര്‍ക്കും സംശയം തോന്നിയതുമില്ല. പ്രത്യേകിച്ചും താന്‍ അവരെ വിവാഹം കഴിക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്ന രീതിയില്‍ മികച്ച അഭിനയവും കാട്ടി. വിവാഹ ചടങ്ങാണ് യഥാര്‍ത്ഥത്തില്‍ പ്രധാനമെന്ന് ശഠിച്ചു.

പരിചാരകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കിട്ടുന്ന വിലകൂടിയ സമ്മാനങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു വിവാഹചടങ്ങ് തന്നെ നടത്തിയത്. വിവാഹങ്ങള്‍ ഒരു തടസ്സവുമില്ലാതെ നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആഘോഷവേളകളില്‍ അവളുടെ സുഹൃത്തുക്കളായും കുടുംബാംഗങ്ങളുമായി അഭിനയിക്കാന്‍ പണം കൊടുത്ത് മികച്ച അഭിനേതാക്കളെയും വെച്ചതിനാല്‍ ആര്‍ക്കും സംശയത്തിനും ഇട നല്‍കിയില്ല.

തന്നെയും അവളുടെ വ്യാജ ഭര്‍ത്താക്കന്മാരെയും സന്ദര്‍ശിക്കാനും ബന്ധുക്കളായി വീട്ടിലെത്താനും മറ്റും അവര്‍ അഭിനേതാക്കള്‍ക്ക് പണം കൊടുത്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഷൗവിന്റെ പദ്ധതി തകര്‍ന്നു, അവള്‍ തന്റെ വ്യാജ ഭര്‍ത്താക്കന്മാരില്‍ ഒരാളില്‍ നിന്നും കൂടുതല്‍ പണം തട്ടാന്‍ താന്‍ ഇരട്ടകളെ ഗര്‍ഭം ധരിച്ചതായി നടിക്കുകകയും അമ്മയോടൊപ്പം മറ്റൊരു നഗരത്തില്‍ പ്രസവിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വ്യാജ പരിശോധനാ ഫലങ്ങളുടെ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത നവജാത ശിശുക്കളുടെ ഫോട്ടോകളും അവള്‍ അയാള്‍ക്ക് നിരന്തരം അയച്ചുകൊടുത്തു. എന്നാല്‍ ഭര്‍ത്താവ് ഴാങ്ങ് സ്വന്തം അമ്മയോടൊപ്പം തന്റെ കുഞ്ഞുങ്ങളെ കാണാന്‍ വന്നപ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

ഇതിനകം തന്റെ പുതിയ ഭര്‍ത്താവിനെയും അമ്മായിയമ്മയെയും കബളിപ്പിക്കാന്‍, അവള്‍ ഇരട്ടകളെ പ്രസവിച്ചെന്ന് വരുത്താന്‍ ഡോക്ടറുടെ വേഷം ചെയ്യാന്‍ മറ്റൊരു നടനെ നിയമിച്ചു, എന്നാല്‍ ഴാങ്ങിന്റെ മാതാവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനോ ഇരട്ട കുഞ്ഞുങ്ങളെ കാണിക്കാനോ കഴിയാതെ വന്നപ്പോള്‍, എന്തോ കുഴപ്പമുണ്ടെന്ന് ഷാങ് സംശയിക്കാന്‍ തുടങ്ങി. ഒടുവില്‍ അദ്ദേഹം ഷൗവിന്റെ പശ്ചാത്തല പരിശോധന നടത്തി, അവള്‍ ഇതിനകം നിയമപരമായി വിവാഹിതയായിരുന്നു എന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി.

തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. അതോടെ ഷൗവിന്റെ വ്യാജ ജീവിതം തകര്‍ന്നു. ഭാര്യയുടെ കുറ്റകൃത്യങ്ങളുടെ രഹസ്യ ജീവിതത്തെക്കുറിച്ച് കേട്ടതിന് ശേഷം, ഷൗവിന്റെ ഭര്‍ത്താവ് ഏപ്രിലില്‍ അവളെ വിവാഹമോചനം ചെയ്തു. തന്റെ മൂന്ന് വ്യാജ ഭര്‍ത്താക്കന്മാരെ വഞ്ചിച്ച് ഇവര്‍ കുറഞ്ഞത് 660,000 യുവാന്‍ (ഡോളര്‍ 92,000) തട്ടിയെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനാല്‍, വഞ്ചനയ്ക്ക് അവള്‍ ഇപ്പോള്‍ കുറഞ്ഞത് 10 വര്‍ഷം തടവ് അനുഭവിക്കണം. ജോലി ചെയ്യുന്ന കമ്പനിയില്‍ പരിശീലനം എന്നു പറഞ്ഞായിരുന്നു ഇവര്‍ നാലുവിവാഹങ്ങളിലെയും ഭര്‍ത്താക്കന്മാരെ വഞ്ചിക്കാന്‍ വീടു വിട്ടിരുന്നത്.