Hollywood

15വര്‍ഷം കഴിഞ്ഞിട്ടും ആരാധകര്‍ ഈ സിനിമയ്ക്കായി ആകാംക്ഷയോടെ ഇപ്പോഴും കാത്തിരിക്കുന്നു

ബോക്‌സര്‍ മിക്കി വാര്‍ഡിന്റെ പരീക്ഷണങ്ങളും വിജയങ്ങളും വിവരിക്കുന്ന 2010 ലെ ദി ഫൈറ്റര്‍ പോലെ ആഴത്തില്‍ പ്രതിധ്വനിച്ച സിനിമകള്‍ വളരെ കുറവാണ്. ചിത്രം റിലീസ് ചെയ്ത് ഏകദേശം 15 വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ഇപ്പോഴും ആരാധകര്‍ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

സിനിമയുടെ രണ്ടാം ഭാഗം നേരത്തേ തന്നെ പ്രഖ്യാപിക്കപ്പെട്ടെങ്കിലും സ്ഥിരീകരിച്ച റിലീസ് തീയതി സ്വപ്നമായി അവശേഷിച്ചതോടെ ‘ദി ഫൈറ്റര്‍ 2’ എന്ന് പേരിട്ടിരിക്കുന്ന ഒരു തുടര്‍ച്ചയ്ക്കുള്ള പ്രതീക്ഷ ഒരു ദശാബ്ദത്തിലേറെയായി തുടരുകയാണ്. സിനിമയില്‍ മിക്കി വാര്‍ഡിനെ അവതരിപ്പിച്ച മാര്‍ക്ക് വാല്‍ബെര്‍ഗ് പോലും പ്രോജക്റ്റിനോടുള്ള തന്റെ ആകാംക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.

വാര്‍ഡും അദ്ദേഹത്തിന്റെ കടുത്ത എതിരാളിയായ അര്‍തുറോ ഗാട്ടിയും തമ്മിലുള്ള പോരാട്ടങ്ങളുടെ കഥയാണ് സിനിമ പറഞ്ഞത്. ഈ തീവ്രമായ ശത്രുതയാണ് ദി ഫൈറ്റര്‍ 2 ന്റെ കാതല്‍. 2011 ല്‍ തുടര്‍ച്ച സ്ഥിരീകരിച്ചിട്ടും, റിലീസ് തീയതി ഒരു രഹസ്യമായി തുടരുകയാണ്. നിലവില്‍, റിലീസ് 2024 മുതല്‍ 2030 വരെയാകാമെന്നാണ് കരുതുന്നത്. വാര്‍ഡിന്റെ കഥയുടെ അടുത്ത അധ്യായം ബിഗ് സ്‌ക്രീനില്‍ എപ്പോള്‍ വികസിക്കുമെന്നതിനെക്കുറിച്ച് ആരാധകര്‍ക്കും ആകാംഷയുണ്ട്.

മിക്കി വാര്‍ഡായി വാല്‍ബര്‍ഗിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രായം ഒരു പ്രശ്‌നമാണ്. ജെറി ഫെറാറ മുമ്പ് അര്‍തുറോ ഗാട്ടിയെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ സമീപകാല അപ്‌ഡേറ്റുകളുടെ അഭാവം കാരണം അദ്ദേഹത്തിന്റെ പങ്കാളിത്തം വ്യക്തമല്ല. ആദ്യ ചിത്രം റിലീസ് ചെയ്ത് ഏകദേശം 15 വര്‍ഷങ്ങള്‍ കടന്നുപോകുന്നത് യഥാര്‍ത്ഥ അഭിനേതാക്കളുടെ തിരിച്ചുവരവിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്.