Featured Movie News

സേനാപതിയായി കമല്‍ഹാസന്‍ വീണ്ടും; ഇന്ത്യന്‍ 2 ഉടന്‍ ആരാധകരെ തേടിവരുന്നു

വിക്രത്തിന് ശേഷം കമല്‍ഹാസന്റെ ഇന്ത്യനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന പ്രഖ്യാപനം 2023 ഒക്ടോബര്‍ 29 ന് ഉണ്ടാകുമെന്ന് പ്രൊഡക്ഷന്‍ ഹൗസ് വെളിപ്പെടുത്തി. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’ പൂര്‍ത്തിയാകാറായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഉടന്‍ റിലീസിന് ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ വിവരം.

കാജല്‍ അഗര്‍വാള്‍, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ത്ഥ്, രാകുല്‍ പ്രീത് സിങ്, ഡല്‍ഹി ഗണേഷ്, ബോബി സിംഹ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ‘ഇന്ത്യന്‍ 2’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ത്രില്ലറിന്റെ തുടര്‍ച്ചയായ ‘ഇന്ത്യന്‍ 2’ സ്വാതന്ത്ര്യ സമര സേനാനി സേനാപതിയായിട്ടാണ് കമല്‍ തിരിച്ചെത്തുന്നത്.