ബോളിവുഡിലെ ഹിറ്റ് ജോഡികളായ ഷാരൂഖ് ഖാനും കരണ്‍ ജോഹറും ഒരുമിച്ചപ്പോൾ ബോളിവുഡിൽ ഒരുപാട് സൂപ്പർഹിറ്റുകൾ പ്രേക്ഷകർക്ക് മുന്നിലെത്തി. കരണിന്റെ സംവിധാനത്തില്‍ ഷാരൂഖ് നായകനായി എത്തിയ പല ചിത്രങ്ങളും വെള്ളിത്തിരയില്‍ ഉത്സവങ്ങളായി. സിനിമയ്ക്ക് പുറത്തും ഇരുവരും അടുത്ത കൂട്ടുകാരാണ്. പല പ്രതിസന്ധി ഘട്ടങ്ങളിലും ഇരുവരും പരസ്പരം പിന്തുണ നല്‍കിയിട്ടുണ്ട്.
അടുത്തിടെ തന്റെ ജീവിതത്തില്‍ ഷാരൂഖിനുള്ള വലിയ റോളിനെ കുറിച്ച് കരണ്‍ മനസ് തുറന്നു സംസാരിച്ചിരുന്നു. സ്ത്രൈണതയുള്ള തന്റെ പെരുമാറ്റത്തെ പലരും പരിഹസിച്ചപ്പോള്‍ കൂടെനിന്ന വ്യക്തിയാണ് ഷാരൂഖെന്നും തന്റെ ലൈംഗികതയെ ആദ്യം അംഗീകരിച്ചതു ഷാരൂഖാണെന്നും കരണ്‍ വ്യക്തമാക്കുന്നു.
ഇപ്പോഴിതാ കോഫി വിത്ത് കരൺ സീസൺ ൽ ഷാരുഖ് എത്തുമോ എന്ന ആരാധികയുടെ ചോദ്യത്തിന് കരൺ പറഞ്ഞ മറുപടിയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. പിങ്ക് വില്ലയിൽ ആണ് കരണിന്റെ മറുപടി. “എല്ലാ അർത്ഥത്തിലും ഷാരുഖ് അവിടെയുണ്ട്. എനിക്ക് തോന്നുന്നത് എല്ലാവരുടെയും മുന്നിലെത്തി സംസാരിക്കാൻ ഷാരുഖ് ഇഷ്ടപ്പെടുന്നില്ല എന്നാണ്. അവന്റെ മൗനം അവൻ അർഹിക്കുന്നതാണെന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങളെപ്പോലെയുള്ള ഫിലിം മേക്കർസും നിങ്ങളെപ്പോലെയുള്ള ആരാധകരും അവനത് നൽകണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം….
“കരണും ഷാരുഖു ഒരുമിച്ചുള്ള ഒരു സിനിമ ഉടനെ ഉണ്ടാകുമോ എന്നും ചോദിക്കുന്നുണ്ട്. നിങ്ങൾ രണ്ടാളും ചേരുന്നതാണ് ഞങ്ങളെ സംബന്ധിച്ചു ബോളിവുഡ് എന്നും ആരാധിക പറയുന്നു. ഉടൻ തന്നെയുണ്ടാകും എന്നും കരൺ മറുപടി പറയുന്നുണ്ട്. ല്‍ തന്റെ ജന്മദിനത്തിലെ കഥ പറഞ്ഞ്