Crime Featured

നാളെ ഇവിടെയും? ട്രക്ക് ഡ്രൈവറുടെ കഴുത്തിൽ വാൾവെച്ച് ഡീസൽ ഊറ്റിയെടുത്ത് ഗുണ്ടാസംഘം ! വീഡിയോ

ഇറാന്‍- ഇറാക്ക് യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ പാചകവാതകത്തിനും ഇന്ധനത്തിനും കടുത്ത ക്ഷാമം നേരിടുന്ന ഈ കാലഘട്ടത്തില്‍ സമീപഭാവിയില്‍ സംഭവിക്കാന്‍ സാദ്ധ്യതയുള്ള ഒരു അക്രമം നടുറോഡില്‍ അരങ്ങേറി. തോക്കും വാളും കാട്ടി ട്രക്ക് ഡ്രൈവറെ ഭീഷണിപ്പെടുത്തി ഡീസൽ കൊള്ളയടിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. ജബൽപൂരിലെ പാടാൻ ബൈപാസിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം .

ആയുധധാരികളായ ഒരു കൂട്ടം യുവാക്കൾ ട്രക്കിന് ചുറ്റും കൂടുന്നതും, ഒരാൾ ഡ്രൈവർക്ക് നേരെ വാൾ വീശി ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. കാനുകളിൽ ഡീസൽ നിറച്ചാണ് കൊള്ളസംഘം സ്ഥലം വിട്ടത്. ഈ സംഭവം പ്രദേശത്തെ ക്രമസമാധാന നിലയെക്കുറിച്ച് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

നിലവിൽ ലോകമെമ്പാടും പാചകവാതകത്തിനും ഇന്ധനത്തിനും കടുത്ത ക്ഷാമം നേരിടുന്ന സമയമാണിത്. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന ഉപയോഗം കുറയ്ക്കാനും വിഭവങ്ങൾ ലാഭിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. വിദേശയാത്രകൾ ഒഴിവാക്കാനും പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങാനും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്ധനക്ഷാമം ജനങ്ങളെ വലയ്ക്കുന്ന ഇത്തരമൊരു സാഹചര്യത്തിൽ, ഭയമില്ലാതെയുള്ള ഇത്തരം കൊള്ളകൾ സമൂഹത്തിനും നിയമവ്യവസ്ഥയ്ക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *