ബോളിവുഡിലെ താരസുന്ദരിയാണ് ആലിയ ഭട്ട്. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ആലിയയ്ക്ക് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ അധികം സമയം വേണ്ടി വന്നില്ല. ബോളിവുഡിലെ ഈ തലമുറയിലെ ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാള്‍ കൂടിയാണ് ആലിയ. ദേശീയ പുരസ്കാരവും താരത്തെ തേടി ഇപ്പോള്‍ എത്തിയിരിക്കുകയാണ്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഗംഗുബായ് കത്ത്യാവാഠിയിലെ പ്രകടനത്തിനാണ് ആലിയയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരമെത്തിയത്.സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
അമ്മ സോണി രാസ്ദാന് ഹൃദ്യമായ ജന്മദിനാശംസകള് നേര്‍ന്നു കൊണ്ടുള്ള ആലിയയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. അമ്മയുടെ ജന്മദിനത്തില് അമ്മയോടൊപ്പമുള്ള പഴയ ചിത്രവും ഇരുവരും ചിരിച്ചു കൊണ്ടിരിയ്ക്കുന്ന ഇപ്പോഴത്തെ ചിത്രവുമാണ് ആലിയ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. അമ്മയോടൊപ്പമുള്ള പഴയകാല ചിത്രം ആലിയയുടെ ജന്മദിനത്തില് എടുത്ത ചിത്രമാണ്. അമ്മയുടെ ജന്മദിനത്തില് തന്റെ തന്നെ ജന്മദിനത്തെ കുറിച്ചാണ് ആലിയ കുറിയ്ക്കുന്നത്.
” എന്റെ പിറന്നാള്‍ പാര്‍ട്ടി മുഴുവന്‍ നിങ്ങളുടെ മടിയില്‍ ഇരുന്നു ഞാന്‍ ചിലവഴിച്ചു. കാരണം എന്നെ ഒരു ഗോഡ്സില്ല പിടിക്കാന്‍ വരും എന്ന് ഞാന്‍ ഭയപ്പെട്ടു. ഞാന്‍ തന്നെ നിര്‍ബന്ധിച്ച് പിടിച്ചു വാങ്ങിയതാണ് അതെന്നും ഞാനോര്‍ക്കുന്നു. പേടിയുണ്ടായിരുന്നെങ്കിലും ഞാന്‍ തികച്ചും സംതൃപ്തയും സന്തോഷവതിയുമായിരുന്നു. ഇതില്‍ കൂടുതല്‍ ഞാന്‍ പോകാന്‍ ആഗ്രഹിയ്ക്കുന്ന മറ്റൊരിടമില്ല. ജന്മദിനാശംസകള്……നിങ്ങള്‍ ഇല്ലാതെ ഞങ്ങള്‍ ഒന്നുമല്ല……ഓരോ ദിവസവും ഓരോ മിനിറ്റിലും നിങ്ങളോട് നന്ദിയുള്ളവരാണ് ഞങ്ങള്‍ ” – ആലിയ ഭട്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ജന്മദിനാശംകള് കുറിച്ച മകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് സോണി രസ്ദാനും കമന്റ് ചെയ്തിട്ടുണ്ട്. ” എന്റെ പ്രാണന് നന്ദി….എന്റെ ജീവിതത്തിന്റെ പ്രകാശം. എന്റെ ആത്മാവിന്റെ കേന്ദ്രം … എന്റെ സ്നേഹവും എന്റെ മടിത്തട്ടും എപ്പോഴും നിനക്കുള്ളതാണ് ” – സോണി രസ്ദാന്‍ കുറിച്ചു.
https://www.instagram.com/p/Cyz-ZitJgOA/?utm_source=ig_web_copy_link